ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വിടവായിരുന്നു. ഇപ്പോഴിതാ താരത്തെ ഏകദിന ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ.
ഹാർദിക് പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നും നീണ്ട 10 ഓവർ എറിയാനായിട്ടില്ലന്നും ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ആദ്യ പരിഗണന ഹാർദിക്കിനെ ടി 20 ലോകകപ്പിന് പൂർണ്ണ സജ്ജമാക്കുക എന്നാണ്. അതിന് മുമ്പുള്ള ജോലി ഭാരം ഒഴിവാക്കുക എന്നതാണ് തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Read more
ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.







