ബാബര്‍ അസമിനെ നാലു റണ്‍സ് പുറകില്‍ ദൗര്‍ഭാഗ്യം പിടികൂടി ; കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പാകിസ്ഥാൻ ഓസീസിനെ പിടിച്ചുകെട്ടി

കാല്‍ നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റ് പര്യടനത്തിനായി എത്തിയ ഓസ്‌ട്രേലിയന്‍ ടീമിനെതിരേ തകര്‍പ്പന്‍ ബാറ്റിംഗുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ ബബര്‍ അസമിന്റെ ചെറുത്തു നില്‍പ്പ്. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിനെതിരേ ഒറ്റയ്ക്ക് പൊരുതിയ ബാബര്‍ അസം കളിയിലെ നാലാം ഇന്നിംഗ്‌സില്‍ ഇരട്ടസെഞ്ച്വറിയ്ക്ക് തൊട്ടടുത്ത് പുറത്തായി. പാകിസ്താന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്വലമായി ബാറ്റ്് ചെയ്ത ബബര്‍ അസമിന്റെ മികവില്‍ മത്സരത്തില്‍ ഓസീസിനെ സമനിലയില്‍ പിടിച്ചുകെട്ടി.

നാലാമനായി ബാറ്റിംഗിനിറങ്ങിയ ബാബര്‍ അസം 425 പന്തുകളില്‍ 196 റണ്‍സാണ കുറിച്ചത്.32 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. ഓസ്‌ട്രേലിയന്‍ ബൗളിംഗിനെതിരേ ഫലപ്രദമായ ചെറുത്തുനില്‍പ്പ് നടത്തി. സെഞ്ച്വറിയ്ക്ക് നാലു റണ്‍ പുറകില്‍ പുറത്തായ ഓപ്പണര്‍ അബ്ദുള്ള ഷഫീഖുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ബബര്‍ അസം അതിന് ശേഷം സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്വാനുമായും കൂട്ടുകെട്ട് ഉണ്ടാക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും അക്ഷോഭ്യനായി ബാറ്റിംഗ് തുടരുകയായിരുന്നു. എന്നാല്‍ 196 ല്‍ അദ്ദേഹം പുറത്തായി.

ഓപ്പണര്‍ ഇമാം ഉള്‍ഹക്ക് ഒരു റണ്‍സിനും വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ അസ്ഹര്‍ അലി ആറു റണ്‍സിനും പുറത്തായതിന് പിന്നാലെയാണ് ബബര്‍ അസം എത്തിയത്. ഒരു മത്സരത്തിലെ നാലാം ഇന്നിംഗ്‌സില്‍ ഒരു ടീം ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബാബര്‍ അസം കുറിച്ചത്. കരിയറിലെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയൂം താരം പേരിലാക്കി. ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിംഗ്്‌സില്‍ 400 പന്തുകള്‍ നേരിട്ടതാരമെന്ന അപൂര്‍വ്വ റെക്കോഡിനും ബാബര്‍ അസം ഉടമയായി.

മൈക്കല്‍ അതേര്‍ട്ടണ്‍, സുനില്‍ ഗവാസ്‌ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്ലബ്ബിലാണ് കയറിയത്. 1995 ല്‍ 492 പന്തുകള്‍ നേരിട്ട മൈക്ക് അതേര്‍ട്ടണാണ് നാലാം ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഒന്നാമന്‍. സുനില്‍ ഗവാവസ്‌ക്കര്‍ 443 പന്തുകള്‍ നേരിട്ടിട്ടുണ്ട്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 556 റണ്‍സ് അടിച്ചിരുന്നു.

ചൊവ്വാഴ്ച വെറും 97 റണ്‍സ് എടുത്തപ്പോള്‍ തന്നെ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 506 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയ പാകിസ്താന് മുന്നിലേക്ക് വെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 148 റണ്‍സ് അടിച്ച പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 443 റണ്‍സ് നേടി. 104 റണ്‍സ് എടുത്ത മൊഹമ്മദ് റിസ്വാനാണ് വാലറ്റത്ത ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കിയത്്. ഏഴു വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും അസമില്‍ നിന്നും പ്രതിരോധത്തിന്റെ ചുമതല ഏറ്റെടുത്ത റിസ്വാന്‍ അക്കാര്യം ഭംഗിയായി നിര്‍വ്വഹിച്ചു.