രാഹുൽ ദ്രാവിഡിന്റെ കാറിന് പിന്നിൽ ഓട്ടോ ഇടിച്ചു, നടുറോഡിൽ കണ്ടത് ഇതിഹാസത്തിന്റെ വ്യത്യസ്ത മുഖം; വീഡിയോ കാണാം

No description available.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ കാറിനു പിന്നിൽ ഓട്ടോയിടിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു നഗരത്തിൽ വെച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡിന്റെ കാർ ഒരു ഗുഡ്‌സ് ഓട്ടോയുമായി ഇടിച്ചത്. തൊട്ടുപിന്നാലെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ നടുറോഡിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് തർക്കം നടന്നു.

ബാംഗ്ലൂർ നഗരത്തിലെ തിരക്കുപിടിച്ച മേഖലയായ കണ്ണിങ്ഹാം റോഡിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് ന്യൂസ് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ജങ്ഷനിൽ നിന്ന് ഹൈ ഗ്രൗണ്ട്‌സിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദ്രാവിഡിന്റെ കാർ അവിടെ ഗതാഗതക്കുരുക്കിൽ കിടന്ന സമയത്ത് അദ്ദേഹത്തിന്റെ കാറിലേക്ക് ഓട്ടോ വന്ന് പിടിക്കുക ആയിരുന്നു.

എന്തായാലും ഉടൻ തന്നെ ഓയൂട്ടോ ഡ്രൈവറും ദ്രാവിഡും തമ്മിൽ സംഭവുമായി ബന്ധപ്പെട്ട് തർക്കം നടന്നു. കന്നഡ ഭാഷയിലാണ് ദ്രാവിഡ് സംസാരിച്ചത്. എന്തായാലും സംഭവസ്ഥലത്ത് ആളുകൾ ഒരുപാട് തടിച്ചുകൂടി ഗതാഗത കുരുക്ക് സൃഷ്ടിക്കും എന്ന ഘട്ടത്തിലേക്ക് പോകും എന്നതിനാൽ ദ്രാവിഡ് ഡ്രൈവറുടെ നമ്പർ എഴുതി മേടിച്ച് മടങ്ങുക ആയിരുന്നു.

അതേസമയം ഇന്ത്യൻ പരിശീലക സ്ഥാനം ഉപേക്ഷിച്ച ശേഷം ദ്രാവിഡ് നിലവിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്.

No description available.