വിന്‍ഡീസിനെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച; അഞ്ചു വിക്കറ്റ് നഷ്ടം

വിന്‍ഡീസിനെതിരായ ലോക കപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് 38 റണ്‍സ് എടുക്കന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ (3), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (13), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) മാര്‍ക്കസ് സ്റ്റോണിസ് (19) എന്നിവരാണ് പുറത്തായത്. വിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്രല്‍ രണ്ടും ആന്ദ്രെ റസ്സല്‍, ഒഷെയ്ന്‍ തോമസ്, ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മുന്‍നിര തകര്‍ന്ന് പരുങ്ങലിലായ ഓസീസിനെ സ്മിത്ത് കരകയറ്റാന്‍ ശ്രമിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 79 റണ്‍സ് എടുത്തിട്ടുണ്ട്. ഡാരന്‍ ബ്രാവോയ്ക്ക് പകരം എവിന്‍ ലെവിസ് ടീമിലെത്തിയതാണ് വെസ്റ്റിന്‍ഡീസ് ടീമിലുള്ള ഏക മാറ്റം. അതേസമയം ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമിനെയാണ് ഓസ്‌ട്രേലിയ അണിനിരത്തിയിരിക്കുന്നത്.

വെസ്റ്റിന്‍ഡീസ് ടീം: ഗെയില്‍, ലെവിസ്, ഷായ് ഹോപ്പ്, പുറാന്‍, ഹെറ്റ്‌മെയര്‍, റസല്‍, ഹോള്‍ഡര്‍, ബ്രാത്ത് വൈറ്റ്, ആഷ്‌ലി നേഴ്‌സ്, ഷെല്‍ഡന്‍ കോട്രല്‍, ഒഷെയിന്‍ തോമസ്.

ഓസ്‌ട്രേലിയ ടീം: ആരോണ്‍ ഫിഞ്ച്, വാര്‍ണര്‍, ഖവാജ, സ്മിത്ത്, മാക്‌സ്‌വെല്‍, സ്റ്റോയിനിസ്, അലക്‌സ് കാരി, കോള്‍ട്ടര്‍നൈല്‍, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ആദം സാമ്പ.