ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. ഡിഎൽഎസ്സിലൂടെ മത്സരം 26 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ 136 റൺസാണ് നേടിയത്. എന്നാൽ 21 ആം ഓവറിൽ ഓസ്‌ട്രേലിയ അനായാസം സ്കോർ മറികടന്നു.
ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ 38 റൺസും, അക്‌സർ പട്ടേൽ 31 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. എന്നാൽ മറ്റു താരങ്ങൾ ബാറ്റിംഗിൽ പരാജയപെട്ടു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ മിച്ചൽ മാർഷ് 46* റൺസും ജോഷ് ഫിലിപ് 37 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്കായി അർശ്ദീപ് സിങ്, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. ഇപ്പോഴിതാ ഇന്ത്യൻ മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.
Read more
മിന്നുന്ന ഫോമിലുള്ള റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തെ കെ ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു.”സ്പിന്നര്‍മാര്‍ എല്ലായ്‌പ്പോഴും വിക്കറ്റെുക്കുന്നവരാണ്. ഓസ്‌ട്രേലിയന്‍ ടീമിലേക്കു നോക്കൂ. അവര്‍ക്കായി മാത്യു ക്യുനെമാന്‍ നന്നായി ബൗള്‍ ചെയ്യുകയും രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു” ശ്രീകാന്ത് കൂട്ടിച്ചേർത്തു.







