ക്രീസില്‍ നിന്ന് പട്ടിയെ ആട്ടുന്ന സ്മിത്ത്; എന്നാലും ഇത്രയ്ക്കും വേണമായിരുന്നോ!

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മുന്‍നിരയിലുള്ള ബാറ്റ്‌സ്മാനാണ് ഓസീസിന്റെ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും മേലെയാണ് സ്മിത്തിന്റെ സ്ഥാനം. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനം അലങ്കരിക്കുമ്പോള്‍ രണ്ടാമന്‍ സ്മിത്താണ്. ഇത്രമാത്രം മികച്ച നില്‍ക്കുമ്പോഴും സ്മിത്തിന്റെ ബാറ്റിംഗ് വിമര്‍ശിക്കപ്പെടുകയാണ്.

താരത്തിന്റെ ബാറ്റിംഗ് രീതിയാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ പരിഹസിക്കുന്നത്. സ്മിത്തിന്റെ ബാറ്റിംഗ് സ്റ്റാന്‍സ് പട്ടിയെ തല്ലാന്‍ നില്‍ക്കുന്ന രീതിയിലാണെന്നാണ് ക്രിക്കറ്റ് ട്രോളന്മാരുടെ പരിഹാസം. ഇതിനെ പ്രതീകാത്മകമായി അവതരിപ്പിച്ചു കൊണ്ടുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

May be an image of dog

ഒരു പറ്റം ആരാധകര്‍ ഇതിനെ അനുകൂലിക്കുമ്പോള്‍, ലോകത്തെ മികച്ച ബാറ്റ്‌സ്മാനോട് ഇത് വേണമായിരുന്നോ എന്നാണ് മറുപക്ഷം ചോദിക്കുന്നത്. ബാറ്റിംഗ് രീതിയോ ബാറ്റിംഗ് സ്റ്റാന്‍സോ അല്ല പ്രധാനമെന്നും റണ്‍സെടുക്കുന്നതിലും ടീമിനെ വിജയത്തിലെത്തിക്കുന്നതിലുമാണ് കാര്യമെന്നുമാണ് സ്മിത്ത് അനുകൂലികള്‍ പറയുന്നത്.

139 ഇന്നിംഗ്‌സുകളില്‍ നിന്ന് 7540 റണ്‍സാണ് സ്മിത്തി ഇതിനോടകം നേടിയിട്ടുള്ളത്. 27 സെഞ്ച്വറിയും 2 ഡബിള്‍ സെഞ്ച്വറിയും 31 അര്‍ദ്ധ സെഞ്ച്വറിയും ഇതില്‍പ്പെടും. 239 ആണ് ഉയര്‍ന്ന സ്‌കോര്‍.