ഈ തുക അത്രയും ഞങ്ങൾക്കോ എന്ന് താരങ്ങൾ പോലും ചോദിച്ച് പോയ സമയം, ലേലത്തിൽ വിചാരിച്ചതിലും കൂടുതൽ വലിയ ലോട്ടറി അടിച്ചവർ ഇവർ

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലേലം ചൊവ്വാഴ്ച ദുബായിലെ കൊക്കകോള അരീനയിൽ നടന്നു. മൊത്തം 332 കളിക്കാരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ, 72 കളിക്കാർ ലേലത്തിൽ വിറ്റഴിക്കപ്പെട്ടു. ഇതിൽ 30 പേർ വിദേശ ക്രിക്കറ്റ് താരങ്ങളാണ്. 10 ഫ്രാഞ്ചൈസികളും ചേർന്ന് 230.45 കോടി രൂപയാണ് ഐപിഎൽ ലേലത്തിൽ ചെലവഴിച്ചത്.

ലേലത്തിൽ ഇന്ത്യൻ താരങ്ങൾക്കും വിദേശ താരങ്ങൾക്കും എല്ലാം നല്ല ഡിമാൻഡ് ആയിരുന്നു. ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വില കൂടിയ പർച്ചേസ് എന്ന റെക്കോർഡ് ഓസ്‌ട്രേലിയൻ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് തകർത്തു. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) അദ്ദേഹത്തെ സ്വന്തമാക്കിയത്. മറ്റൊരു ഓസീസ് താരം പാറ്റ് കമ്മിൻസ് ഐപിഎൽ ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ വാങ്ങലായി. 20.50 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിന് (എസ്ആർഎച്ച്) വിറ്റു.

എന്നാൽ ലേലത്തിൽ ചില താരങ്ങൾക്ക് കിട്ടിയ വലിയ പ്രതിഫലം പലരെയും അദ്ഭുതലെടുത്തി. അവരിൽ ചിലരെ നോകാം

അൻസാരി ജോസഫ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഒരിക്കലും വിസ്മയിപ്പിക്കാതെ പോകുന്നില്ല- ലേലത്തിലായാലും ഫീൽഡിലായാലും. വെസ്റ്റ് ഇൻഡീസ് പേസ് ബൗളർ അൽസാരി ജോസഫിനായി അവർ 11.50 കോടി രൂപ ചെലവഴിച്ചു. 27-കാരൻ മിടുക്കനായ ഒരു ക്രിക്കറ്റ് താരം ആണെങ്കിലും ഐ‌പി‌എൽ ലേലത്തിൽ ഇത്രയധികം തുക അർഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയാം.

വലംകൈയ്യൻ പേസർ ഐപിഎല്ലിൽ 19 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും 28.80 ശരാശരിയിലും 9.19 ഇക്കോണമി റേറ്റിലും 20 വിക്കറ്റുകൾ മാത്രമാണ് നേടിയത്. ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് കണക്കുകൾക്കുള്ള റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് (6/12), എന്നാൽ അത് 2019 ൽ ആണ്

ഹർഷൻ പട്ടേൽ

പഞ്ചാബ് കിംഗ്സ് (പിബികെഎസ്) ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനായി 11.75 കോടി രൂപ ചെലവഴിച്ചു. ഡെത്ത്-ഓവർ സ്പെഷ്യലിസ്റ്റ് 2021-ൽ ആർ‌സി‌ബിക്ക് വേണ്ടി തിളങ്ങിയത് ആയിരുന്നു. 15 മത്സരങ്ങളിൽ നിന്ന് 14.34 ശരാശരിയിലും 8.14 ഇക്കോണമി റേറ്റിലും 32 വിക്കറ്റുകൾ നേടി.

15 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ നേടിയ പട്ടേലിന് മാന്യമായ ഐപിഎൽ 2022 സീസണും ഉണ്ടായിരുന്നു. എന്നിരുന്നാലും, മുൻ സീസണിൽ 9.66 എന്ന എക്കോണമി റേറ്റിൽ 13 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വീഴ്ത്തി. അതിനാലാണ് ബാംഗ്ലൂർ അദ്ദേഹത്തെ ഒഴിവാക്കിയത്. മാത്രമല്ല താരം ഇന്ത്യൻ ടീമിലും സ്ഥിര സാന്നിധ്യം അല്ല ഇപ്പോൾ എന്നതും ശ്രദ്ധിക്കണം.

സ്‌പെൻസർ ജോൺസൺ

ഐ‌പി‌എൽ 2024 ലേലത്തിലേക്ക് ഓസ്‌ട്രേലിയൻ ഇടംകൈയ്യൻ പേസർ സ്പെൻസർ ജോൺസണെ കുറിച്ച് ധാരാളം പ്രചരണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് 50 ലക്ഷം രൂപ അടിസ്ഥാന വില ആയിരുന്നു. 10 കോടി രൂപയുടെ ലെവലിലേക് താരം എത്തുമെന്ന് ആരാലും കരുതിയില്ല. ജോൺസൺ ഇതുവരെ 20 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 30.23 ശരാശരിയിൽ 17 വിക്കറ്റുകളും നേടിയ താരം ഇന്ത്യൻ മണ്ണിൽ തിളങ്ങുമോ എന്നത് കണ്ടറിയണം.

ഉമേഷ് യാദവ്

വെറ്ററൻ ഇന്ത്യൻ പേസർ ഉമേഷ് യാദവാണ് പ്രതീക്ഷിച്ചതിലും കൂടുതൽ ലേലം നേടിയ മറ്റൊരു താരം. 5.8 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് (ജിടി) 36-കാരനെ സ്വന്തമാക്കി. യാദവ് 141 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 30.04 ശരാശരിയിൽ 136 വിക്കറ്റുകളും 8.38 ഇക്കോണമി റേറ്റും നേടിയിട്ടുണ്ട്.

ഫാസ്റ്റ് ബൗളർക്ക് ടി 20 ലീഗിൽ മാന്യമായ റെക്കോർഡ് ഉണ്ട്, എന്നാൽ ഐപിഎൽ 2023 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തിളങ്ങുന്നതിൽ അദ്ദേഹം പരാജയപെട്ടു. ഫ്രാഞ്ചൈസിക്കായി എട്ട് മത്സരങ്ങൾ കളിച്ചെങ്കിലും 189 ശരാശരിയിലും 9.95 ഇക്കോണമി റേറ്റിലും ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.