ഏഷ്യ കപ്പ് ട്രോഫി വിവാദം, നിർണായക തീരുമാനവുമായി ഐസിസി; സംഭവം ഇങ്ങനെ

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ തങ്ങളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിന്റെ യോ​ഗത്തിൽ ചർച്ചയായിരിക്കുകയാണ് ഏഷ്യാ കപ്പ് ട്രോഫി വിവാദം. ദുബായിൽ നടന്ന യോഗത്തിൽ ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാത്ത പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എന്നിവയുടെ ചെയർമാനായ മൊഹ്സിൻ നഖ്‌വിക്കെതിരെ ഐസിസിയുടെ നിർണായക തീരുമാനവുമുണ്ടായി.

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ലോകത്തെ പ്രധാന ശക്തികളാണെന്നും ഏഷ്യാ കപ്പ് ട്രോഫി വിവാദം സൗഹാർദപരമായി പരിഹരിക്കണമെന്നുമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ ഉൾപ്പെട്ട കൂടുതൽ രാജ്യങ്ങളും നിലപാടെടുത്തത്. പിന്നാലെ ഏഷ്യാ കപ്പ് തർക്കം പരിഹരിക്കുന്നതിനായി ഐസിസി ഒരു പ്രമേയം പാസാക്കി. അതിൽ ഇന്ത്യക്ക് എത്രയും വേ​ഗം ട്രോഫി ലഭിക്കുന്നതിനും വിവാദം പരിഹരിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കം ഐസിസി യോ​ഗത്തിന്റെ ഔദ്യോഗിക അജണ്ടയിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ടുകളൊന്നും രേഖപ്പെടുത്തിയില്ല.

Read more