ഫൈനലില്‍ രോഹിത്തിനെ ചതിച്ച് ടോസ്, കളി ശ്രീലങ്കയുടെ കൈയില്‍!

ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ശ്രീലങ്ക നായകന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ ഇറങ്ങിയ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലിടം പിടിച്ചു.

ഫൈനലില്‍ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും റിസര്‍വ് ദിനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മഴ കളിമുടക്കിയാലും തിങ്കളാഴ്ച കളിയുടെ ബാക്കി നടക്കും. ഇന്ത്യ ഏഴ് ഏഷ്യാ കപ്പ് കിരീടങ്ങള്‍ നേടിയപ്പോള്‍ ലങ്കയ്ക്ക് ആറ് കിരീടങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ശ്രീലങ്ക ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യന്മാരാണ്.

ഇരു ടീമുകളും 166 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യ 97 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ശ്രീലങ്ക 57 മത്സരങ്ങള്‍ വിജയിച്ചു. 11 മത്സരങ്ങള്‍ ഫലമില്ലാതെയും ഒരെണ്ണം ടൈയിലും അവസാനിച്ചു.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശ പതിരണ

Read more

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.