Asia Cup 2025: ബാബറും റിസ്വാനും എന്തുകൊണ്ട് തഴയപ്പെട്ടു?; മൗനം വെടിഞ്ഞ് പിസിബി ചെയർമാൻ

ദേശീയ ക്രിക്കറ്റ് ടീമിലെ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് വളരെ കുറഞ്ഞ പങ്കേയുള്ളൂവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പാകിസ്ഥാനിലെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ക്രിക്കറ്റ് കളിക്കാരായ ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും 2025 ലെ ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്റെ 17 അംഗ ടീമിൽ ഉൾപ്പെടുത്താതിനെ കുറിച്ചുള്ള ചോദ്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

പാകിസ്ഥാനിലേക്ക് തിരഞ്ഞെടുക്കേണ്ട കളിക്കാരെക്കുറിച്ചുള്ള ഏതൊരു ചർച്ചയും ഉപദേശക സമിതിയും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നടക്കുന്നതെന്ന് നഖ്‌വി വ്യക്തമാക്കി. പിസിബിയുടെ ദീർഘകാല ദർശനം കഴിയുന്നത്ര വളർന്നുവരുന്ന പ്രതിഭകളെ വളർത്തിയെടുക്കുക എന്നതാണെന്ന് നഖ്‌വി വിശദീകരിച്ചു,

“ഒന്നാമതായി, കളിക്കാരെ ടീമിലേക്ക് കൊണ്ടുവരുന്നതിലും അവരെ പുറത്താക്കുന്നതിലും എനിക്ക് ഒരു ശതമാനം പോലും പങ്കില്ല. ഞങ്ങൾക്ക് ഒരു സെലക്ഷൻ കമ്മിറ്റിയും പിന്നീട് ഒരു ഉപദേശക സമിതിയും ഉണ്ട്; അവരെല്ലാം ഒരുമിച്ച് ഇരിക്കുന്നു. പ്രക്രിയ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകുന്നു – 8-10 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചകൾ, ചിലപ്പോൾ 2-3 ദിവസം വരെ. തീർച്ചയായും, ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് നല്ല കൈകളിലാണ്; എല്ലാ പ്രൊഫഷണലുകളും അവിടെയുണ്ട്.” നഖ്‌വി പറഞ്ഞു.

Read more

ഞാൻ അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ – അവർ എന്ത് തീരുമാനമെടുത്താലും അത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം, ഞാൻ അതിനെ പിന്തുണയ്ക്കും. ലഭ്യമായതെല്ലാം ഉപയോഗിച്ച്, ഞാൻ അത് മിനുസപ്പെടുത്തി മുന്നോട്ട് കൊണ്ടുപോയി. ഇപ്പോൾ, ക്രിക്കറ്റിൽ കൂടുതൽ മത്സരം ഉണ്ടാകുന്നതിനും മികച്ചവരിൽ ഏറ്റവും മികച്ചവരെ മുന്നോട്ട് വരുയുകയും അവരെ വളത്തിയെടുക്കുന്നതിനുമാണ് ഞങ്ങളുടെ ശ്രമം,” അദ്ദേഹം കൂട്ടിച്ചേർത്തു.