ASIA CUP 2025: 'ഇന്ത്യയെ മാത്രമല്ല ഏത് ടീമിനെയും ഞങ്ങൾ തോൽപിക്കും': സല്‍മാന്‍ അലി ആഗ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ആരാധകർ ഒന്നടങ്കം കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. എന്നാൽ ആവേശകരമായ മത്സരം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യയുടെ സംഹാരതാണ്ഡവത്തിൽ പാകിസ്ഥാൻ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ യുഎഇക്കെതിരെ പാകിസ്ഥാൻ വിജയിച്ചതോടു കൂടി സൂപ്പർ ഫോറിലേക്ക് കയറാൻ താരങ്ങൾക്ക് സാധിച്ചു. വീണ്ടും ഒരു ഇന്ത്യ പാകിസ്ഥാൻ പോരാട്ടം കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇനിയുള്ള മത്സരങ്ങൾ ഏത് ടീമിനെയും തോൽപിക്കാൻ സാധിക്കും എന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗ.

സല്‍മാന്‍ അലി ആഗ പറയുന്നത് ഇങ്ങനെ:

Read more

“ഏത് വെല്ലുവിളികളും നേരിടാനും ഞങ്ങള്‍ തയ്യാറാണ്. നല്ല ക്രിക്കറ്റ് കളിക്കണമെന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ ഞങ്ങള്‍ ചെയ്യുന്നതുപോലെ മികച്ച പ്രകടനം പുറത്തെടുക്കുന്നത് തുടര്‍ന്നാല്‍, എനിക്ക് തോന്നുന്നത് ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയും” സല്‍മാന്‍ അലി ആഗ പറഞ്ഞു.