Asia Cup 2025: പാകിസ്ഥാൻ ടീമിനെതിരെ ഒത്തുകളി ആരോപണവുമായി മുൻ താരം

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനെതിരേ ഗുരുതര ആരോപണവുമായി പാക് മുന്‍ താരം റഷീദ് ലത്തീഫ്. ഈ മല്‍സരത്തില്‍ പാകിസ്ഥാൻ ഒത്തുകളിച്ചതായും മനപ്പൂര്‍വ്വം മോശമായി കളിച്ചതായും അദ്ദേഹം ആരോപിച്ചു.

‘ഇന്ത്യക്കെതിരേ പാകിസ്ഥാൻ വളരെ നനന്നായിട്ടാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പെട്ടെന്നു അതെങ്ങനെ മോശമായി മാറി? അഗ്രസീവായി കളിക്കാന്‍ പാക് താരങ്ങള്‍ ശ്രമിച്ചതു പോലുമില്ല. അവര്‍ കീഴടങ്ങിയതു പോലെയാണ് പെരുമാറിയത്. മധ്യ ഓവറുകളില്‍ എന്തുകൊണ്ടാണ് പാക് ടീം ആക്രമിക്കാന്‍ ശ്രമിക്കാതിരുന്നത്? എനിക്കറിയില്ല.

‘സാഹിബ്‌സദ ഫര്‍ഹാനും ഹുസൈന്‍ തലത്തും 17 ബോളില്‍ 17 റണ്‍സിന്റെ കൂട്ടുകട്ടാണുണ്ടാക്കിയത്. ഫര്‍ഹാന്‍ ആറു ബോളില്‍ അഞ്ചു റണ്‍സെടുത്തു. തലത്ത് 11 ബോളില്‍ 10 റണ്‍സും സ്‌കോര്‍ ചെയ്തു. ആ സമയത്തു പാകിസ്ഥാൻ കളിയില്‍ നിയന്ത്രണം നേടിക്കഴിഞ്ഞിരുന്നു. ഔട്ടായാലും കുഴപ്പമില്ല, ആ സമയത്തു നിങ്ങള്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കേണ്ടിയിരുന്നു.

Read more

പിന്നീട് മുഹമ്മദ് നവാസ് ക്രീസിലെത്തി. അവനും വളരെ സ്ലോയായിട്ടാണ് ബാറ്റ് ചെയ്തത്. സ്‌കോറിം​ഗ് റേറ്റുയര്‍ത്താനുള്ള ഒരു ശ്രമവും നവാസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതുകൊണ്ടു തന്നെയാണ് പാക് ടീമിന്റൈ ബാറ്റിം​ഗിനെയോ, ബോളിം​ഗിനെയോ എനിക്കു വിശ്വാസമില്ലാത്തത്’-എന്നായിരുന്നു റഷീദ് തുറന്നടിച്ചത്.