ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ജാക്കർ അലി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ അതേ ടീമുമായി ഇന്ത്യ ഇറങ്ങുമ്പോൾ ടീമിൽ നാല് മാറ്റങ്ങളാണ് ബംഗ്ലാദേശ് വരുത്തിയിരിക്കുന്നത്.
ഇരുടീമും സൂപ്പർ ഫോമിലെ ആദ്യ മത്സരം ജയിച്ചിരുന്നു എന്നതിനാൽ വിജയിക്കുന്നവർ ഇന്ന് ഫൈനൽ ഉറപ്പിക്കും. എന്നാൽ നിർണായക മത്സരത്തിൽ ലിട്ടൺ ദാസ് ബംഗ്ലാദേശ് നിരയിലില്ല. പരിശീലന സെഷനിൽ താരത്തിന് പരിക്കേറ്റതാണ് തിരിച്ചടിയായത്.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
Read more
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: സെയ്ഫ് ഹസൻ, തൻസിദ് ഹസൻ തമീം, പർവേസ് ഹുസൈൻ ഇമോൺ, തൌഹിദ് ഹൃദോയ്, ഷമീം ഹുസൈൻ, ജാക്കർ അലി (വിക്കറ്റ് കീപ്പർ), മുഹമ്മദ് സൈഫുദ്ദീൻ, റിഷാദ് ഹുസൈൻ, തൻസിം ഹസൻ സാകിബ്, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ.







