'മങ്കാദിംഗ്' വിട്ടുപിടിക്കാതെ അശ്വിന്‍; പുതിയ ആവശ്യം

ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാന്‍മാരെ പുറത്താക്കുന്ന “മങ്കാദിംഗി”ന്റെ പേരില്‍ സമീപകാലത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ട ഇന്ത്യന്‍ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. ഇപ്പോഴിതാ “ഫ്രീ ഹിറ്റ്” പോലെ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ “ഫ്രീ ബോള്‍” വേണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് അശ്വിന്‍. ബോള്‍ റിലീസ് ചെയ്യും മുമ്പേ ക്രീസ് വിടുന്ന ബാറ്റ്‌സ്മാന് റണ്ണിനായി ഓടാന്‍ അനാവശ്യ മേല്‍ക്കൈ ലഭിക്കുന്നുവെന്നാണ് അശ്വിന്റെ വാദം.

“ബാറ്റ്‌സ്മാന്‍ ബോളിംഗ് പൂര്‍ത്തിയാകും മുമ്പ് ക്രീസ് വിടുന്ന സാഹചര്യത്തില്‍ ബോളര്‍ക്ക് ഒരു “ഫ്രീ ബോള്‍” നല്‍കൂ. ഈ പന്തില്‍ ബാറ്റ്‌സ്മാന്‍ പുറത്താകുന്ന പക്ഷം ബാറ്റിംഗ് ടീമിന്റെ സ്‌കോര്‍ ബോര്‍ഡില്‍നിന്ന് അഞ്ച് റണ്‍സ് കുറയ്ക്കണം. “ഫ്രീ ഹിറ്റ്” ബാറ്റ്‌സ്മാന് അനുകൂലമാകുന്നതുപോലെ “ഫ്രീ ബോള്‍” ബോളര്‍ക്കും ഒരു അവസരമാകട്ടെ. ഇന്ന് എല്ലാവരും ക്രിക്കറ്റ് കാണാന്‍ ഇരിക്കുന്നതു തന്നെ ബാറ്റ്‌സ്മാന്‍മാര്‍ ബോളര്‍മാരെ അടിച്ചുപറത്തുമെന്ന പ്രതീക്ഷയിലാണ്.” അശ്വിന്‍ പറഞ്ഞു.

It is time to adapt, says Ashwin - DTNext.in
ബോളര്‍ പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ ബാറ്റ്സ്മാന്‍ ക്രീസ് വിട്ടിറങ്ങുന്നുണ്ടോ എന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കേണ്ടതുണ്ടെന്നും അങ്ങനെ ചെയ്യുന്ന ഓരോ തവണയും ആ പന്തിലെടുക്കുന്ന റണ്‍ റദ്ദാക്കണമെന്ന ആവശ്യവുമായി അശ്വിന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

Ravichandran Ashwin sends fitting reply after Pakistan fan decides ...
ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ അശ്വിന്റെ മങ്കാദിംഗ്. ബോളറിയാന്‍ ആക്ഷന് തുടക്കമിട്ടു വന്ന അശ്വിന്‍ ഇടയ്ക്ക് നിര്‍ത്തി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ബട്ലറുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു. റീപ്ലേയില്‍ ബട്ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ടും വിധിച്ചു.