ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു തന്റെ വിക്കറ്റ് ത്യജിച്ച് ബട്ട്‌ലറെ രക്ഷിക്കുകയായിരുന്നു, അതുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ല

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുന്നതിലും ബാറ്റിംഗ് ഓര്‍ഡറിലും റണ്‍സ് ചെയ്‌സ് ചെയ്യുന്ന സാഹചര്യത്തില്‍ അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്നലെ തോല്‍വി സംഭവിച്ചതില്‍ സഞ്ജു സാംസന്റെ റണ്ണൗട്ടായതാണ് മുഖ്യ കാരണം. തീര്‍ച്ചയായും റണ്ണൗട്ടാവും എന്നു നിശ്ചയമുള്ളപ്പോള്‍ ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സാംസണ്‍ തന്റെ വിക്കറ്റ് ത്യജിച്ചു ജോസ് ബട്ട്‌ലറെ രക്ഷിക്കാന്‍ ശ്രമിച്ചു.

സ്‌കോറിംഗ് ദുഷ്‌ക്കരമായ ഇത്തരം വിക്കറ്റില്‍ റിയാന്‍ പരാഗിനേപ്പോലെ ഫ്‌ളോപ്പായ ഒരു കളിക്കാരനെ ഉള്‍പ്പെടുത്തിയതേ തെറ്റ്. ചെന്നൈയില്‍ ടോസ് നഷ്ടപ്പെട്ടിട്ടും വിജയിക്കാന്‍ കാരണം
ബാറ്റിംഗ് ഓര്‍ഡറിലെ പരീക്ഷണവും റിയാന്‍പരാഗ് ഇല്ലാതിറങ്ങിയതുമാണ്. ആര്‍ ആശ്വിന്‍ നേരത്തെ ഇറങ്ങിയ രണ്ടു കളിയിലും നേരിട്ട ബോളുകളില്‍ സ്‌കോറുയര്‍ത്തിയിരുന്നു.
പടിക്കലുംപരാഗും വന്നതോടെ കാര്യങ്ങള്‍ തകിടം മറിയുന്നു.

രാജസ്ഥാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഹിറ്റ് മെയറുടെ സ്ഥാനം നിര്‍ണായകമാണ്. ഹിറ്റ്‌മെയര്‍ ഔട്ടായത് ടീമിന്റെ പ്രകടനത്തെ ബാധിച്ചു. ആ സ്ഥാനത്ത്  അശ്വിനേ പരീക്ഷിക്കാമായിരുന്നു. അല്ലെങ്കില്‍ റിയാന്‍ പരാഗിനേ വിടാമായിരുന്നു, അല്ലെങ്കില്‍ ജൂറെല്‍.

ബിഗ് ഹിറ്റിനു ശേഷിയുള്ള ഒരാള്‍ ഫിനിഷര്‍ ആയിട്ടുണ്ടിയിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു. ആദ്യ പത്തോവറിനുള്ളില്‍ രാജസ്ഥാന്‍ ടീമിന്റെ മോശം ഫീല്‍ഡിംഗ് കളിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വലി പങ്കുവഹിച്ചു. ഓപ്പണിംഗ് ജോഡികൾക്ക് നിര്‍ലോഭം റണ്‍സ് നേടുന്നതിന് സഹായിച്ചു. അതുകളിയേ ശരിക്കും ബാധിച്ചു.

മികച്ച കളിക്കാരെ കരയില്‍ ഇരുത്തി തോല്‍വി വഴങ്ങുന്നത് ശരിയല്ല. സഞ്ജു ഔട്ടായ ശേഷം ജോസ് ബട്ട്‌ലറുടെ മെല്ലെപ്പോക്കും റണ്‍ റേറ്റ് ഉയര്‍ന്നതില്‍ ഒരു കാരണമാണ്. സഞ്ജു സാംസണ്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ചാടിക്കളിക്കുന്നതും നിര്‍ത്തണം. ഇടംകൈ വലംകൈ കോമ്പിനേഷന്‍
നിലനിര്‍ത്താന്‍ ജയ്‌സ്വാള്‍ ഔട്ടായപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ പടിക്കലിനെ വണ്‍ഡൗണ്‍ കളിപ്പിക്കാമായിരുന്നു.

സഞ്ജു കഴിഞ്ഞ തവണകളിലെപ്പോലെ നാലാമത് ഇറങ്ങിയിരുന്നെങ്കില്‍ ആ അത്യാഹിതം സംഭവിച്ചത് ഒഴിവാക്കാമായിരുന്നു. ജോസ് ബട്ട്‌ലറുടെ വിക്കറ്റ് രക്ഷിക്കാന്‍ സ്വയം ബലി നല്‍കേണ്ടി വരില്ലായിരുന്നു അതുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ല എന്നതാണ് പ്രധാനം.

രാജസ്ഥാന്‍ റോയല്‍സ് പോലൊരു ടീം 155 റണ്‍സ് വിജയലക്ഷ്യം തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പിന്‍തുടര്‍ന്നു വിജയിക്കാന്‍ കഴിഞ്ഞില്ല എന്നത് വളരെ പ്രധാനമാണ്. ഈ വിക്കറ്റില്‍ ഫസ്റ്റ് ഇന്നിംഗ്‌സാണ് ദുഷ്‌ക്കരം. സാരമില്ല തോല്‍വിയില്‍ നിന്നും പാഠം പഠിച്ചു മുന്നേറാന്‍ സാധിക്കട്ടെ.

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍