സൈലന്റ് കില്ലര്‍, ഇന്ത്യയുടെ ഭാവി വാഗ്ദാനം; എന്നാലും ആരും ഒന്നും മിണ്ടുന്നില്ല!

എംകെ മിഥുന്‍ കുമാര്‍

പ്രിഥ്വിയും ഗില്ലും പ്രീമിയം നെയ്മുകളായ ഒരു U19 സംഘത്തില്‍ നിന്നും, മാവിയും ഇഷാന്‍ പോറലും നാഗാര്‍കോട്ടിയുമൊക്കെ ഫസ്റ്റ് ചോയ്‌സ് പേസ് ട്രയോ ആയിരുന്ന ഹൈലി റേറ്റടായി ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷറിലേക്ക് കടന്ന് വരുന്നോരു U19 സംഘത്തില്‍ നിന്നും താരതമ്യേനെ ലീസ്റ്റ് ഹൈപ്പുമായി ആ സംഘത്തിലെ തന്നെ സെക്കന്റ് ചോയ്‌സ് മാത്രമായിരുന്നിടത്ത് നിന്നും ഐപിഎല്‍ ക്രിക്കറ്റിലേക്ക് കടന്നു വരുമ്പോഴും തന്റെ ടീമിന്റെ വെറുമൊരു സപ്പോര്‍ട്ടിങ് ബോളറെന്ന ടാഗ് മാത്രമാണ് ആദ്യ ദിനങ്ങളില്‍ അര്‍ഷ്ദീപ് സിംഗ് എന്ന ഈ ചെറുപ്പക്കാരന് സ്വന്തമായിരുന്നത്….!

ഇന്ന് തന്റെ ടീമിന്റെ ക്ലോസിങ് ഡെത്ത് ഓവറുകളില്‍ 5.61 എന്ന ഐപിഎല്‍ 2022 ലെ തന്നെ മികച്ച ഡെത്ത് ഓവര്‍ ഇക്കണോമിയില്‍ പന്തെറിയുമ്പോള്‍ ആ ക്യാപ്റ്റന് വിശ്വസിക്കാവുന്ന രണ്ട് ക്രൂഷ്യല്‍ ഡെത്ത് ഓവറുകള്‍ അദ്ദേഹം ഗ്യാരന്റി നല്‍കുകയാണ്. അതിലൂടെ കാഗിസോ റബാഡയുടെ ഓവറുകളിലൊന്ന് മിഡില്‍ ഓവറുകളിലേക്ക് കൂടി ഉപയോഗിക്കാനുള്ള ഫ്‌ളക്‌സ്ബിലിറ്റി കൂടി അദ്ദേഹം തുറന്ന് നല്‍കുകയാണ്….!

ഒരുപക്ഷെ വിക്കറ്റുകളുടെ കോളങ്ങളിലേക്ക് കണ്ണ് നടുന്നവര്‍ക്ക് അദ്ദേഹത്തെ സ്‌പോട്ട് ചെയ്യാനാകണമെന്നില്ല. അതിനുമപ്പുറം ആ സ്റ്റാറ്റുകള്‍ക്കപ്പുറം ആ ടീമിന് അദ്ദേഹം നല്‍കുന്ന കോണ്‍ട്രിബൂഷന്‍സ് അവിടെ വിലപ്പെട്ടതാവുകയാണ്,Yes Stats Do Lie Sometimes Or Some days…!

Give My Boy The Respect He Deserves, Just The Living example of ‘it’s not about the size of the dog in the fight, but about the size of fight in the dog’….!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍