'അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് പേസ് സൃഷ്ടിക്കാന്‍ കഴിയില്ല'; അച്ഛനെ നോവിച്ച 'വാള്‍' മകന് നേരെയും ഉയര്‍ത്തി പാക് താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനുമെതിരെ നടത്തിയ പ്രകടനങ്ങൾക്ക് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് കളിക്കാരില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. എന്നിരുന്നാലും, പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് അര്‍ജുന്റെ ബോളിംഗില്‍ തൃപ്തനല്ല. അര്‍ജുന് തന്റെ ബോളിംഗ് ആക്ഷന്‍ മാറ്റേണ്ടി വരുമെന്നും അല്ലെങ്കില്‍ അവന്റെ പേസ് ഒരു പ്രധാന പ്രശ്‌നമായി മാറിയേക്കാമെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.

അവന്‍ പ്രാരംഭ ഘട്ടത്തിലാണ്. അയാള്‍ക്ക് ഒരുപാട് കഠിനാദ്ധ്വാനം ചെയ്യണം. അവന്റെ വിന്യാസം നല്ലതല്ല, വേഗം സൃഷ്ടിക്കാന്‍ അവന് കഴിയില്ല. ഒരു നല്ല ബയോമെക്കാനിക്കല്‍ കണ്‍സള്‍ട്ടന്റ് അവനെ നയിക്കുകയാണെങ്കില്‍, ഒരുപക്ഷേ അയാള്‍ക്ക് തന്റെ ബോളിംഗില്‍ കുറച്ച് വേഗം കൂട്ടാന്‍ കഴിയും.

സച്ചിന് അത് സ്വയം ചെയ്യാമായിരുന്നു, പക്ഷേ അതിനായി അദ്ദേഹം ആശ്രയിച്ചത് ആഭ്യന്തര ക്രിക്കറ്റിനെയാണ്. നിങ്ങളുടെ അടിത്തറ ശക്തമായിരിക്കണം. എന്നാല്‍ അവന്റെ ബാലന്‍സ് ശരിയല്ല. അത് അവന്റെ വേഗത്തെ  സ്വാധീനിക്കുന്നു.

എന്നാലും അവന്‍ പ്രാരംഭ ഘട്ടത്തിലാണ്. അവന് 135 കിലോമീറ്റര്‍ വരെ പോകാനാകും. അവന്‍ ഒരു നല്ല ബാറ്ററും കൂടിയാണ്. 2-3 വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന് മികച്ച കളിക്കാരനാകാന്‍ കഴിയും- ലത്തീഫ് പറഞ്ഞു.