ജസ്പ്രീത് ബുംറയുടെ സാന്നിധ്യമില്ലാതെ തന്നെ 2025 ലെ ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ ഇന്ത്യൻ ബോളിംഗ് നിര പുറത്തെടുത്ത ആക്രമണം, ലഭിച്ചതിനേക്കാൾ കൂടുതൽ പ്രശംസ അർഹിക്കുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്ക്. ബുംറ ഇലവനിൽ ഇല്ലാതെ തന്നെ ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളും ഇന്ത്യ ജയിച്ചു എന്നത് ശ്രദ്ധേയമാണ്. ഓവലിൽ ആറ് റൺസിന്റെ വൻ വിജയത്തോടെ പരമ്പര സമനിലയിലാക്കാൻ ഇന്ത്യൻ ടീം നടത്തിയ ശ്രമങ്ങളെ ക്ലാർക്ക് പ്രശംസിച്ചു.
അവസാന മത്സരം വിജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്യുക. വാവ്! അസാധാരണം, തികച്ചും ഗംഭീരം. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യ വിജയിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച ബോളർ (ജസ്പ്രീത്) ബുംറ കളിച്ചില്ല. ഇന്ത്യ ജയിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളും ബുംറ കളിച്ചില്ല “, ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിൽ ക്ലാർക്ക് പറഞ്ഞു.
ഏതെങ്കിലും ടീമിൽ ബുംറ ഉണ്ടെങ്കിൽ അത് യൂണിറ്റിനെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇന്ത്യൻ ടീമിലെ മറ്റ് ബോളർമാരെ സംബന്ധിച്ചിടത്തോളം, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നതിൽ അവർ വളരെയധികം അംഗീകാരം അർഹിക്കുന്നു.”
Read more
”ബുംറയുള്ള ഏതൊരു ടീമും മികച്ച ടീമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആരും വ്യത്യസ്തമായി പറയുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അദ്ദേഹമില്ലാതെ ആ രണ്ട് മത്സരങ്ങളും ജയിക്കാൻ കഴിയണമെങ്കിൽ, ആ ബോളിംഗ് ആക്രമണം വളരെയധികം അംഗീകാരം അർഹിക്കുന്നു,” ക്ലാർക്ക് കൂട്ടിച്ചേർത്തു.







