യാഷ് ദയാലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി; ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത്; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് താരം യാഷ് ദയാലിനെതിരെ വീണ്ടും പരാതി. വിശ്വാസ്യത ചൂഷണം ചെയ്യുകയായിരുന്നു ദയാൽ എന്നും, തന്നെ രക്ഷിച്ചത് ദൈവമാണെന്നും യുവതി ട്വിറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. താരവുമായി നടത്തിയ ഇൻസ്റ്റാഗ്രാം ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും യുവതി പങ്ക് വെച്ചിട്ടുണ്ട്.

ഇതിനു മുൻപ് ആർസിബി താരം തന്നെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിചെന്ന് പറഞ്ഞ് ഉത്തർ‍പ്രദേശ് സ്വദേശിനി പരാതി കൊടുത്തിരുന്നു. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെയാണ് ​ഗാസിയാബാദിൽ നിന്നുളള യുവതി സമീപിച്ചത്. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ​ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിന് യുപി മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.


” ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ എനിക്കു ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞങ്ങളോടൊക്കെ അയാൾ എന്താണു ചെയ്തത്. ഇതൊരു ചതിയല്ല, വിശ്വസ്തതയെ ചൂഷണം ചെയ്യലാണ്. ഇനിയും എത്ര ജീവിതങ്ങൾ നിങ്ങൾ ഇതു പോലെ തകർക്കും?’’– യുവതി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Read more

ആരോപണങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരമോ, താരത്തിന്റെ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ യാഷ് ദയാലിന് പൊലീസ് നോട്ടിസ് അയച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുക.