അന്ന് അനിൽ കുംബ്ലെ ഇന്ന് ബാബ ഇന്ദ്രജിത്ത്, ഗുരുതര പരിക്കിനെ തോൽപ്പിച്ച ഹീറോയിസവുമായി തമിഴ്നാട് താരം; വിജയ് ഹസാരെ ട്രോഫിയിൽ സംഭവിച്ചത് ക്രിക്കറ്റ് ലോകത്ത് എന്നെന്നും ഓർത്തിരിക്കാവുന്ന കാര്യങ്ങൾ

ബുധനാഴ്‌ച ഹരിയാനയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി സെമിയിൽ തമിഴ്‌നാട് പരാജയപ്പെട്ടപ്പോൾ, ആ തോൽവിയിലും അവര്ക്ക് സന്തോഷിക്കാൻ ചിലതുണ്ടായിരുന്നു. 294 റൺസ് പിന്തുടരുന്നതിൽ മധ്യനിര തകർന്നെങ്കിലും, ബാബ ഇന്ദ്രജിത്ത് 64 റൺസിന്റെ ഇന്നിംഗ്സ് ക്രിക്കറ്റ് ലോകത്ത് ഇനി കുറച്ചുനാൾ എങ്കിലും ഇനിയും ഓര്മിപ്പിക്കപ്പെടും. കേവലം ഒരു അർധസെഞ്ച്വറി മാത്രമാണെങ്കിലും, മിഡ്-ഇന്നിംഗ് ബ്രേക്കിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ദ്രജിത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും ധീരതയുടെയും ഇന്നിംഗ്‌സായിരുന്നു കാണാൻ സാധിച്ചത്. മുഖത്ത് ടേപ്പ് ഒട്ടിച്ചാണ് താരം ബാറ്റ് ചെയ്തത്.

ഐസ് ബാത്ത് സെക്ഷന് ഇടയിൽ ഇന്ദ്രജിത്ത് വഴുതി വീഴുകയും മുകളിലെ ചുണ്ടിൽ വലിയ മുറിവുണ്ടായി. അപകടമുണ്ടായിട്ടും, തന്റെ ടീം 54/3 എന്ന നിലയിൽ തകരുമ്പോൾ പരിചയസമ്പന്നനായ താരം ബാറ്റ് ചെയ്യാൻ എത്തുക ആയിരുന്നു. വൈദ്യസഹായത്തിൽ 71 പന്തുകൾ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു, തികച്ചും അസ്വസ്ഥതയോടെ. മത്സരത്തിന് സെഷൻ താരത്തെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് നായകൻ ദിനേശ് കാർത്തിക്ക് പറഞ്ഞു.

2002ലെ ആന്റിഗ്വ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെ മെർവിൻ ധില്ലന്റെ ബൗൺസർ തട്ടി അനിൽ കുംബ്ലെയുടെ താടിയെല്ല് തകർന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങുന്നതിനുപകരം, കുംബ്ലെ 14 ഓവർ എറിഞ്ഞത് താടിയെല്ലിലെ ഗുരുതര പരിക്കിൽ ബാൻഡേജ് വെച്ചിട്ടാണ്. അദ്ദേഹം ബ്രയാൻ ലാറയുടെ വിക്കറ്റ് പോലും വീഴ്ത്തി. വിജയ് ഹസാരെ ട്രോഫിയിലെ ഇന്ദ്രജിത്തിന്റെ പ്രകടനങ്ങൾ കുംബ്ലെയുടെ ശ്രമങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല, പക്ഷേ അത് തീർച്ചയായും ആ മഹാനായ മനുഷ്യനെയും ഓർമ്മിപ്പിച്ചു.

മത്സരത്തിലേക്ക് വന്നാൽ ഹരിയാനയുടെ 294 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ തമിഴ്‌നാടിന് 47.1 ഓവറിൽ 230 റൺസ് എടുക്കാനെ ആയുളളു.