സായിപ്പന്‍മാരുടെ അഹങ്കാരം മുഴുവന്‍ തന്നില്‍ കുടിയിരുത്തിയ താരം, ആന്‍ഡ്രൂ ഫ്‌ളിന്റോഫ്

മാത്യൂസ് റെന്നി

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്, ഇന്ത്യക്കാര്‍ക്ക് വെറുക്കപെട്ട പേര്. സായിപ്പന്‍മാരുടെ അഹങ്കാരം മുഴുവന്‍ തന്നില്‍ ഉണ്ടായിരുന്ന ഒരു താരം. ഇങ്ങ് ഇന്ത്യയില്‍ വന്നു വാങ്കഡെയില്‍ ഷര്‍ട്ടൂരി പരമ്പര നേട്ടം ആഘോഷിച്ചപ്പോള്‍ ഭാരതീയര്‍ക്ക് അവന്‍ വെറുക്കപ്പെട്ടവന്‍ ആയെങ്കിലും ഇംഗ്ലണ്ട് ആരാധകര്‍ക്ക് അവന്‍ പ്രിയപെട്ടവന്‍ ആവുക ആയിരുന്നു.

ഫ്രഡ്ഡി എന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്ന ഈ ആറടി അഞ്ചിഞ്ചുകാരന്‍ 1998 ലായിരുന്നു ആദ്യമായി ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പരിക്കുകള്‍ അയാളെ തന്റെ തുടക്കകാലം മുതല്‍ വേട്ടയാടിയിരുന്നു. ടീമില്‍ ഇടക്ക് എപ്പോഴോ വന്നു പോകുന്ന ഒരു താരമായി അദ്ദേഹം മാറി കൊണ്ടിരുന്നു. 2002 ലെ കിവിസ് പര്യടനത്തിലാണ് ഫ്‌ളിന്റോഫ് തന്റെ ആള്‍ റൗണ്ട് മികവ് ലോകത്തിന് കാണിച്ചു കൊടുത്തത്. പക്ഷെ പിന്നീട് വന്ന ആഷസിലും പരിക്ക് അയാളെ ഒരിക്കല്‍ കൂടി വേട്ടയാടി.

Ashes 2015: Freddie Flintoff remembers the 2005 Ashes Test at Old Trafford - Manchester Evening News

2003 മുതല്‍ 2005 വരെ ഒള്ള കാലഘട്ടം ആണ് അദ്ദേഹത്തിന്റെ സുവര്‍ണ കാലഘട്ടമായി അറിയപ്പെടുന്നത്. ഈ വര്‍ഷങ്ങളിളാണ് ഫ്‌ളിന്റോഫ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. വിന്‍ഡിസിന്‍ എതിരെ നേടിയ 167 റണ്‍സ് തന്റെ ബാറ്റിംഗ് മികവിനെ വരച്ചു കാട്ടുന്നതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ആഷസ് തിരിച്ചു പിടിച്ചപ്പോള്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഫ്രഡ്ഡി ആയിരുന്നു. 2005 ലെ ആഷസ് സീരീസ് ലെ അവസാനത്തെ ടെസ്റ്റ് മത്സരത്തില്‍ ലീ യെ പുറത്താക്കിയ ശേഷം അദ്ദേഹത്തിനെ ആശ്വാസപ്പിക്കുന്ന ഫ്‌ളിന്റോഫിന്റെ ചിത്രം ക്രിക്കറ്റ് ലെ ഐക്കണിക്ക് രംഗങ്ങളില്‍ ഒന്നാണ്.

BBC Sport - Flintoff & Vaughan's 2005 Ashes Roadshow

പക്ഷെ 2005 ന്ന് ശേഷം അയാളെ എന്നും പരിക്കുകള്‍ വേട്ടയാടുകയായിരുന്നു .അയാളിലെ താരം പയ്യെ ക്ഷയിക്കാന്‍ തുടങ്ങി. ഒടുവില്‍ അയാള്‍ 2010 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു. ആന്‍ട്രു ഫ്‌ളിന്റോഫ് എന്ന താരത്തിന്റെ കരിയര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഒരിക്കലും ഒരു ക്രിക്കറ്റ് വിദഗ്ധനും തൃപ്തിയാകുന്ന ഒന്നല്ല. പക്ഷെ അയാളുടെ കളികള്‍ ലൈവായ കണ്ട ക്രിക്കറ്റ് പ്രേമികള്‍ തന്നെ പറഞ്ഞു തരും ആരായിരുന്നു അയാള്‍ എന്ന്.

Remembering Andrew Flintoff's Epic Battle With Jacques Kallis | Wisden

ഒരു ചെറിയ സംഭവം കൂടി ഓര്‍ത്തു കൊണ്ടു ഞാന്‍ നിര്‍ത്തുകയാണ്. അതെ, ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഒരു ഓവര്‍. കുറച്ചു മാസങ്ങള്‍ക്കു മുന്നേ ക്രിക്കറ്റ് കൂട്ടായ്മകളില്‍ എല്ലാം പ്രചരിച്ച ഒരു സ്‌പെല്ല്. കാലിസിനെ പേസ് കൊണ്ടും സ്വിംഗ് കൊണ്ടും വട്ടം കറക്കിയ അതെ സ്‌പെല്ല് തന്നെ. ഇനിയും ആന്‍ട്രു ഫ്‌ളിന്റോഫിലെ ക്രിക്കറ്റ് താരത്തെ സംശയം ഉള്ളവര്‍ ആ ഒരു സ്‌പെല്ല് മാത്രം കണ്ടാല്‍ മതി അയാള്‍ എന്തായിരുന്നു എന്നറിയാന്‍.

ഞങ്ങള്‍ ഇന്ത്യക്കാര്‍ ഏറെ വെറുത്ത സായിപ്പന്‍മാരുടെ അഹങ്കാരത്തിന്‍ ഒരായിരം ജന്മദിനാശംസകള്‍..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7