ഗില്ലിനെ കരകയറ്റിയ അമ്പാട്ടിയുടെ ഉശിരന്‍ ത്രോ; കൈയടിച്ച് ആരാധകര്‍ (വീഡിയോ)

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായുഡുവിന്റെ ഉശിരന്‍ ത്രോയ്ക്ക് കൈയടിച്ച് ആരാധക ലോകം. മത്സരത്തിന്റെ ആദ്യ ഓവറിലാണ് ഗില്ലിനെ റായുഡു മടക്കിയത്.

സൂപ്പര്‍ കിങ്‌സ് പേസര്‍ ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ പറത്തിയ ഗില്‍ ഉശിരന്‍ തുടക്കമാണിട്ടത്. എന്നാല്‍ ഓവറിന്റെ അവസാന പന്തില്‍ ചഹാറിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പ്രഹരിക്കാനുള്ള ഗില്ലിന്റെ ശ്രമം പാളി. ഗില്ലിന്റെ ഫ്രണ്ട് പാഡില്‍ കൊണ്ട് പന്ത് മിഡ് വിക്കറ്റിലേക്ക് പോയി. അതിനകം ഗില്‍ ഇല്ലാത്ത റണ്‍സിനായി ഓട്ടം തുടങ്ങിയിരുന്നു.

മറുവശത്ത് സഹ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ ക്രീസില്‍ അനങ്ങാതെ നിന്നു. അപ്പോഴേക്കും ഗില്‍ പിച്ചിന്റെ പകുതിയില്‍ എത്തിയിരുന്നു. മുന്നോട്ടുകുതിച്ച് പന്തെടുത്ത റായുഡു മിഡ്‌വിക്കറ്റില്‍ നിന്ന് നേരിട്ടുള്ള ത്രോയിലൂടെ ഗില്ലിനെ പുറത്താക്കി. ഗില്‍ ക്രീസിലേക്ക് ഡൈവ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. വെങ്കടേഷിനോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഗില്‍ ഡഗ്ഔട്ടിലേക്ക് മടങ്ങിയത്.