കുറഞ്ഞ ഓവർ നിരക്ക് കാരണം ടീം ക്യാപ്റ്റന്മാർക്ക് വൻ പിഴകൾ ചുമത്തപ്പെടാറുണ്ട്. ടി-20, ഓഡിഐ എന്നി ഫോർമാറ്റുകളിൽ ആയിരുന്നു ടീം ക്യാപ്റ്റന്മാർക്ക് പിഴ ചുമത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഐസിസി പുതിയ പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ്.
ടെസ്റ്റിൽ ഇനി മുതൽ 60 സെക്കന്റിനുള്ളിൽ അടുത്ത ഓവർ തുടങ്ങിയില്ലെങ്കിൽ ക്യാപ്റ്റന്മാർക്ക് അമ്പയർ രണ്ട് തവണ വാണിങ് നൽകും. വീണ്ടും അത് തുടരുകയാണെങ്കിൽ ബാറ്റിങ് ടീമിന് അഞ്ച് റൺ പെനാൽട്ടിയായി ലഭിക്കും. 80 ഓവർ കഴിഞ്ഞാൽ വീണ്ടും മുന്നറിയിപ്പെത്തും. മുന്നറിയിപ്പ് അവഗണിച്ചാൽ അഞ്ച് റൺ വീണ്ടും വിട്ട് നൽകേണ്ടി വരും.
Read more
2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഈ നിയമം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട് ഐ.സി.സി. കൂടാതെ പന്തിൽ തുപ്പൽ പുരട്ടരുത് എന്ന് നിയമം ഉള്ളതിനാൽ ആ പ്രവർത്തി തുടർന്നാൽ വേറെ പന്ത് നൽകില്ല. മത്സരത്തിൽ പുതിയ പന്തെടുക്കാനായി ഫീൽഡിങ് ടീം ആവർത്തിച്ച് തുപ്പൽ പുരട്ടാറുണ്ട്. ഇതൊഴിവാക്കാനാണ് ഐ.സി.സി.യുടെ പുതിയ പരിഷ്‌കാരം. പന്തിൽ എന്തെങ്കിലും വലിയ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മാത്രമേ ഇനി അമ്പയർമാർ പുതിയ പന്തെടുക്കൂ.