ഇവന്മാർക്ക് ഈ കോടികൾ കൊടുക്കുന്ന സമയത്ത് എത്ര മിടുക്കന്മാരായ താരങ്ങളെ മേടിക്കാം, ഓരോ പന്തിനും ലക്ഷങ്ങൾ വാങ്ങുന്ന സ്റ്റാർക്കിനെയും കമ്മിൻസിനെയും കളിയാക്കി ആകാശ് ചോപ്ര; വാക്കുകൾ ശരിവെച്ച് ആരാധകർ

ഐപിഎൽ 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഏറ്റുമുട്ടലിൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാർ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ച്ച ആരാധകർ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്. മിച്ചൽ സ്റ്റാർക്കിനെ കെകെആർ 24.75 കോടി രൂപയ്ക്ക് വാങ്ങിയതാണ്. ലീഗ് ചരിത്രത്തിലെ എക്കാലത്തെയും വിലയേറിയ ക്രിക്കറ്റ് താരമായി സ്റ്റാർക്ക് മാറി. മറുവശത്ത്, കമ്മിൻസ് 20 . 50 കോടി രൂപയ്ക്കാണ് ടീമിൽ എത്തിയത്.

17-ാം സീസണിലെ ആദ്യ കളി ഇരുവരും ആഗ്രഹിച്ച പോലെ മുന്നോട്ട് പോയില്ല. ഇന്നലെ അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നപ്പോൾ, കമ്മിൻസിന് പന്ത് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല, ഹൈദരാബാദ് ടീം നാല് റൺസിന് തോറ്റു. വമ്പനടികൾക്ക് പേരുകേട്ട താരത്തിന് പക്ഷെ ഇന്നലെ അത്ര നല്ല ദിനം ആയിരുന്നില്ല.

മറുവശത്ത്, സ്റ്റാർക്ക് 4 ഓവറിൽ നിന്ന് 53 റൺസ് വഴങ്ങി, മത്സരത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ബൗളറായിരുന്നു. രണ്ട് ഓസീസ് താരങ്ങളെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെയാണ് “മെഗാ ഡീലിൽ ടീമിൽ എത്തിയ താരങ്ങൾ നിരാശപ്പെടുത്തി. പാറ്റ് കമ്മിൻസിന് 20 കോടിയിലധികം പ്രതിഫലം ലഭിച്ചെങ്കിലും ഒരു ബൗണ്ടറി പോലും നേടാനായില്ല. സ്റ്റാർക്ക് 24 കോടിയിലധികം നേടിയെങ്കിലും 53 റൺസ് വഴങ്ങി. ഇത് സീസണിൻ്റെ തുടക്കമാണെന്ന് എനിക്കറിയാം, പക്ഷേ ഇന്നത്തെ മത്സരത്തിൽ ഇരുവരും തങ്ങളുടെ ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല ”അദ്ദേഹം ജിയോ സിനിമയിൽ പറഞ്ഞു.

ഐപിഎൽ 17ാം സീസണിലെ തങ്ങളുടെ ആദ്യ മത്സകത്തിൽ എസ്ആർഎച്ചിനെടിരെ നാല് റൺസിന്റെ ആവേശ ജയം നേടിയിരിക്കുകയാണ് കെകെആർ. അവസാന ബോളിലേക്ക് വരെ നീണ്ട ആവേശത്തിൽ ഹർഷിത് റാണയുടെ ബോളിംഗ് മികവാണ് കൈവിട്ടുപോയെന്ന് കരുതിയ കളി കെകെആർ പാളയത്തിൽ തിരികെ എത്തിച്ചത്.

13 റൺസായിരുന്നു ഹർഷിത് എറിഞ്ഞ അവസാന ഓവറിൽ എസ്ആർഎച്ചിന് ജയിക്കാനായി വേണ്ടിയിരുന്നത്. പക്ഷേ എട്ട് റൺസ് മാത്രമേ താരം വിട്ടുകൊടുത്തുള്ളു. അവസാന ഓവറിൽ രണ്ട് വിക്കറ്റും താരം വീഴത്തി. ഇപ്പോഴിതാ അവസാനത്തെ ഓവർ ബൗൾ ചെയ്യുന്നതിനു മുമ്പ് ഹർഷിതിന് നൽകിയ ഉപദേശം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കെകെആർ ക്യാപ്റ്റൻ ശ്രേയസ് അയ്യർ.

17ാമത്തെ ഓവർ മുതൽ ഞാൻ വലിയ സമ്മർദ്ദത്തിലായിരുന്നു, അവസാനത്തെ ഓവറിൽ എന്തു വേണമെങ്കിലും സംഭവിക്കാമെന്നും തോന്നിയിരുന്നു. അവർക്കു വിജയിക്കാൻ 13 റൺസ് വേണ്ടിയിരുന്നു. ഞങ്ങൾക്കാവട്ടെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറുമില്ലായിരുന്നു. പക്ഷെ എനിക്കു ഹർഷിത് റാണയയിൽ വിശ്വാസമുണ്ടായിരുന്നു. നീ സ്വന്തം കഴിവിൽ വിശ്വമർപ്പിക്കൂയെന്നാണ് ഞാൻ അവനോടു ഓവറിനു മുമ്പ് പറഞ്ഞത്. എന്തു സംഭവിച്ചാലും അതു വിഷയമല്ല.