ഇനി അൽപ്പം ശ്രദ്ധയോടെ കളിച്ചില്ലെങ്കിൽ നിനക്ക് പണി കിട്ടും ചെറുക്കാ, യുവതാരത്തിന് ഉപദേശവുമായി ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിൻ്റെ (ആർആർ) ഐപിഎൽ 2024-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) പോരാട്ടത്തിൽ അൽപ്പം സൂക്ഷ്മമായ സമീപനം സ്വീകരിക്കണമെന്ന് ആകാശ് ചോപ്ര യശസ്വി ജയ്‌സ്വാളിനോട് അഭ്യർത്ഥിച്ചു. ഇന്ന് ജയ്പൂരിൽ ഇരുടീമുകളും ഏറ്റുമുട്ടും. സഞ്ജു സാംസണും കൂട്ടരും ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ച് പോയിൻ്റ് പട്ടികയിൽ മുന്നിലാണ്. തങ്ങളുടെ അഞ്ചാം മത്സരത്തിലും ജയിച്ച് ലീഗിലെ ആധിപത്യം ഉറപ്പിക്കാനാണ് ഇറങ്ങുന്നത്.

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ബുധനാഴ്ചത്തെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യത്തെ രാജസ്ഥാൻ റോയൽസ് കളിക്കാരനായി ചോപ്ര ജയ്‌സ്വാളിനെ തിരഞ്ഞെടുത്തു.

“ആദ്യ മത്സരം മുതൽ ശ്രദ്ധാകേന്ദ്രമായ എന്റെ ഇഷ്ട കളിക്കാരനാണ് ജയ്‌സ്വാൾ. യശസ്വി ജയ്‌സ്വാൾ ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയതിന് ശേഷം പിന്നെയുള്ള മത്സരത്തങ്ങളിൽ പുറത്തായ രീതി നിരാശപ്പെടുത്തുന്നു. പ്രത്യേകിച്ച് ഇടംകൈയൻ താരങ്ങൾക്ക് എതിരെയാണ് അവൻ വീണത്. സ്പെൻസർ ജോൺസനെയോ ജോഷ്വ ലിറ്റിലിനെയോ പോലെ ഉള്ള കളിക്കാർ ഉള്ള ഗുജറാത്ത് ടീം നിങ്ങളെ പുറത്താക്കാൻ സാധ്യതയുണ്ട് ”അദ്ദേഹം പറഞ്ഞു.

“അതിനാൽ അവർ ഷോർട്ട് ബോളുകൾ എറിഞ്ഞ് നിങ്ങളെ വീണ്ടും ബുദ്ധിമുട്ടിച്ചേക്കാം. അതിനാൽ ദയവായി അൽപ്പം ശ്രദ്ധയോടെ കളിക്കുക, കാരണം ഇതുവരെ ആരും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല, ആദ്യ ഏഴ് മത്സരങ്ങളിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ചോദ്യം ഉന്നയിക്കേണ്ടതില്ലെന്നാണ് ഞാൻ ഇപ്പോഴും പറയുന്നത്. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീമിന്റെ സാധ്യതകളിൽ ഇപ്പോഴും താരമുണ്ട്” മുൻ ഇന്ത്യൻ ഓപ്പണർ കൂട്ടിച്ചേർത്തു.

ഐപിഎൽ 2024 ലെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 9.75 എന്ന മോശം ശരാശരിയിൽ 39 റൺസാണ് ജയ്‌സ്വാൾ നേടിയത്. ട്വൻ്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ തൻ്റെ സ്ഥാനത്തെ കുറിച്ചുള്ള സംശയങ്ങൾ ഒഴിവാക്കാൻ താരം ഏറ്റവും മികച്ച പ്രകടനം താരം നടത്തേണ്ടതായിട്ടുണ്ട്.