ലോകകപ്പിന് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും വിജയിച്ച് ട്രാവിസ് ഹെഡ്

2023 നവംബറിലെ ഐസിസി പുരുഷ താരമായി ഏകദിന ലോകകപ്പ് ഹീറെ ട്രാവിസ് ഹെഡ് . ടീമംഗമായ ഗ്ലെന്‍ മാക്സ്വെല്‍, ഇന്ത്യന്‍ സീമര്‍ മുഹമ്മദ് ഷാമി എന്നിവരില്‍ നിന്നുള്ള കടുത്ത മത്സരത്തെ പരാജയപ്പെടുത്തിയാണ് ഹെഡ് ഹോം ഈ നേട്ടം സ്വന്തമാക്കിയത്.

ലോകകപ്പ് ഫൈനലിലെ ഹെഡിന്‍രെ സെഞ്ച്വറി പ്രകടനമാണ് ഓസീസിന് അനായാസം കിരീടം സമ്മാനിച്ചത്. ലോകകപ്പിനിടെ അഫ്ഗാനിസ്ഥാനെതിരെ മാക്സ്വെല്‍ എക്കാലത്തെയും മികച്ച ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഷമിയായിരുന്നു വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.

കൈക്ക് പരിക്കേറ്റതിനാല്‍ ട്രാവിസ് ഹെഡിന് ലോകകപ്പ് ഏതാണ്ട് നഷ്ടമാവുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നിരുന്നാലും, ടൂര്‍ണമെന്റിന്റെ പകുതിയും അദ്ദേഹത്തിന് നഷ്ടമാകുമെന്ന് അറിയാമായിരുന്നിട്ടും, ഓസ്ട്രേലിയ അവനെ ടീമില്‍ നിലനിര്‍ത്തി.

ICC Men's POTM – November 2023

Read more

ഇതിനുള്ള നന്ദി തിരിച്ചുവരവില്‍ താരം കാണിച്ചു. ടീമിന്റെ വിശ്വാസത്തിന് പകരം കൊടുത്ത താരം ആറ് ഇന്നിംഗ്സുകളില്‍നിന്ന് 54.83 ശരാശരിയില്‍ 329 റണ്‍സാണ് അടിച്ചെടുത്തത്.