BGT 2024: അനുഷ്‍ക കഴിഞ്ഞാൽ കോഹ്‌ലി പ്രണയിക്കുന്നത് ആ കാര്യത്തെ, അതിന്റെ തെളിവാണ് ഇന്നത്തെ പുറത്താക്കൽ; ആരാധകരുടെ കണ്ടുപിടുത്തം ചർച്ചയാകുന്നു

സൂപ്പർ താരം വിരാട് കോഹ്‌ലി ഏറ്റവും അധികം സ്നേഹിക്കുന്നത് ഭാര്യ അനുഷ്‍ക ശർമയെ ആയിരിക്കും എന്ന് നമുക്ക് യാതൊരു സംശയവും ഇല്ലാതെ പറയാം. അനുഷ്‌കയും കുഞ്ഞുങ്ങളും അടങ്ങുന്ന തന്റെ ലോകം കഴിഞ്ഞാൽ അദ്ദേഹം സ്നേഹിക്കുന്നത് എന്തിനെ ആയിരിക്കും. ഇന്ന് ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വെറും 11 റൺ മാത്രം എടുത്ത് കോഹ്‌ലി മടങ്ങിയപ്പോൾ ആളുകൾ ഒരു കാര്യം കണ്ട് പിടിച്ചു, അനുഷ്‍ക കഴിഞ്ഞാൽ അദ്ദേഹം സ്നേഹിക്കുന്നത് ഫോർത്ത് സ്റ്റമ്പ് ലൈനിനെ ആണ് എന്നതാണ് പുതിയ കണ്ടുപിടുത്തം.

ഏറെ നാളുകളായി ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകൾക്ക് ബാറ്റ് വെച്ച് പണി മേടിച്ച് സ്ലിപ്പിലോ കീപ്പർക്കോ ക്യാച്ച് നൽകി മടങ്ങുന്നത് പതിവാണ്. താരം ഏറെ നാളുകളായി നേരിടുന്ന ഈ ബുദ്ധിമുട്ട് ബോളർമാർ ടാർഗറ്റ് ചെയ്യുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറെ നാളുകളായി താരം വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതിലേക്ക് ഈ കാലയളവിൽ കാര്യങ്ങൾ പോയി.

ലോക ക്രിക്കറ്റിൽ ഏതൊരു ഫാസ്റ്റ് ബോളറും കോഹ്‌ലിക്ക് എതിരെ പന്തെറിയുമ്പോൾ ഫോർത്ത് സ്റ്റമ്പ് ലൈനിനെ ടാർഗറ്റ് ചെയ്യുകയാണ്. ഒരു ശല്യവും ഇല്ലാതെ കടന്നുപോകേണ്ട പന്തുകൾക്ക് ബാറ്റ് വെച്ചിട്ട് പണി മേടിക്കുന്ന കോഹ്‌ലി ശൈലി ഇന്നും ആവർത്തിക്കപ്പെട്ടപ്പോൾ താരം ഇന്ത്യക്ക് ഏറ്റവും ആവശ്യം ഉള്ളപ്പോൾ ഒന്നും ചെയ്യാൻ ആകാതെ മടങ്ങിയിരിക്കുകയാണ്.

ഓസ്‌ട്രേലിയക്ക് എതിരെ 150 ന് മുകളിൽ ലീഡ് വഴങ്ങിയ ഇന്ത്യ കോഹ്‌ലിയിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചപ്പോൾ താരം തന്റെ ഇഷ്ട പ്രണയിനി ഒരുക്കിയ കെണിയിൽ വീണ് മടങ്ങി എന്നാണ് ആരാധകർ പറയുന്നത്.

https://x.com/ramn69/status/1865352249783832750