IPL 2025: തോൽവി സമ്മതിക്കുന്നു ഇനി ഒന്നും ചെയ്യാൻ ഇല്ല, പക്ഷെ ....; റിയാൻ പരാഗിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേഓഫിൽ നിന്ന് പുറത്താകുന്ന ആദ്യ ഫ്രാഞ്ചൈസിയായി രാജസ്ഥാൻ റോയൽസ് മാറി. ഒമ്പത് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം ജയിച്ച അവർക്ക് ആകെ നാല് പോയിന്റ് മാത്രമാണ് ഉള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ വിജയിച്ചാലും അവർക്ക് 14 പോയിന്റുകൾ മാത്രമേ കിട്ടുക ഉള്ളു. അടുത്ത റൗണ്ടിലേക്കുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ മാനദണ്ഡമായിരിക്കില്ല ഇത്. കഴിഞ്ഞ സീസണിൽ 14 പോയിന്റുമായി ആർസിബി പ്ലേഓഫിൽ എത്തിയെങ്കിലും, ഈ പതിപ്പിന് സീസണിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കുറഞ്ഞത് 16 പോയിന്റുകൾ ആവശ്യമാണ്.

ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, ആർ‌സി‌ബി ടീമുകൾ ഇതിനകം തന്നെ 12 പോയിന്റ് നേടിയിട്ടുണ്ട്, നിരവധി മത്സരങ്ങൾ ബാക്കി ഉള്ളപ്പോൾ ബാക്കി ടീമുകളും വാശിയോടെ പൊരുതുന്നു. എന്തായാലും സഞ്ജു സാംസണിന്റെ വാരിയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് 18-ാം സീസണിൽ രണ്ടാം തവണയും ക്യാപ്റ്റന്റെ സ്ഥാനം ഏറ്റെടുത്ത റിയാൻ പരാഗ്, അവരുടെ സീസൺ അവസാനിച്ചുവെന്ന് സമ്മതിച്ചു.

“ഞങ്ങൾ ഇപ്പോൾ അഭിമാനത്തിനായി കളിക്കും. ധാരാളം ആരാധകർ ഞങ്ങളെ പിന്തുണയ്ക്കുന്നു, അവർക്കുവേണ്ടിയും കളിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിൽ അഭിമാനമുണ്ട്,” റിയാൻ പരാഗ് പറഞ്ഞു.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തന്റെ ടീമിന് എവിടെയാണ് പിഴച്ചതെന്ന് അദ്ദേഹം സംസാരിച്ചു. “ബോളിങ്ങിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആർ‌സി‌ബി 210-215 സ്‌കോർ ചെയ്യാൻ സാധ്യതയുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ അവരെ 205 ൽ ഒതുക്കി. ചേസിൽ പകുതി ദൂരം മുന്നിലായിരുന്നു, പക്ഷേ സ്പിന്നർമാർക്കെതിരെ നന്നായി ബാറ്റ് ചെയ്തില്ല. നമ്മൾ സ്വയം കുറ്റപ്പെടുത്തണം. സപ്പോർട്ട് സ്റ്റാഫ് ഞങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി, ബാറ്റിംഗ് ഉപയോഗിച്ച് ഞങ്ങളുടെ പരമാവധി നൽകുക എന്നത് ഞങ്ങളുടെ കടമയായിരുന്നു, പക്ഷേ ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.