ഞങ്ങൾക്ക് പിഴവ് പറ്റിയെന്ന് സമ്മതിക്കുന്നു, ആ തെറ്റ് രോഹിത്തും ദ്രാവിഡും തിരുത്തട്ടെ; വലിയ വെളിപ്പെടുത്തലുമായി ആർ. ശ്രീധർ

ഏകദിന ഫോർമാറ്റിൽ ടീം ഇന്ത്യയുടെ നാലാം നമ്പർ ആശയക്കുഴപ്പം 2019 ലോക കപ്പിന് മുമ്പ് തന്നെ ചർച്ചാവിഷയമായിരുന്നു. നാലാം നമ്പറിൽ 2019 ലോക കപ്പിൽ ധാരാളം താരങ്ങൾ വന്ന് പോയെങ്കിലും അവരിൽ ആർക്കും നാലാം നമ്പറിൽ ഒരു സ്ഥിര സ്ഥാനം കൈവരിക്കാൻ സാധിച്ചില്ല.

നാലാം നമ്പറിൽ കെ എൽ രാഹുലിന്റെ ബാറ്റിംഗിലൂടെയാണ് ഇന്ത്യ ലോക കപ്പ് കാമ്പയിൻ ആരംഭിച്ചത്. എന്നാൽ തള്ളവിരലിന് പരിക്കേറ്റ് ശിഖർ ധവാൻ ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ ടീം മാനേജ്‌മെന്റിന് രാഹുലിനെ ഓപ്പണറാക്കേണ്ടതായി വന്നു. രോഹിത് ശർമ്മയ്‌ക്കൊപ്പം രാഹുൽ ഓപ്പണിംഗ് ചെയ്‌തതോടെ, അടുത്ത കുറച്ച് ഗെയിമുകളിൽ വിജയ് ശങ്കർ ഇന്ത്യയ്‌ക്കായി നാലാം നമ്പറിൽ ബാറ്റ് ചെയ്‌തു, ഒടുവിൽ ഋഷഭ് പന്ത് ആ സ്ഥാനത്ത് ബാറ്റ് ചെയ്തു. സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ 18 റൺസിന്റെ തോൽവിയോടെ മെൻ ഇൻ ബ്ലൂ ലോക കപ്പിൽ നിന്ന് പുറത്തായി.

ഫീൽഡിംഗ് പരിശീലകനായി ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമായിരുന്ന ആർ ശ്രീധർ ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. നാലാം നമ്പർ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം കരുതുന്നു.

“ഞങ്ങൾ എടുത്ത പല തീരുമാനങ്ങളും ആഗ്രഹിച്ച ഫലം നൽകിയില്ല, എന്നിരുന്നാലും സമ്മർദ്ദങ്ങളിൽ വന്ന് പോയതാണ്. തീർച്ചയായും ഞാൻ 2019 ലോക കപ്പിന്റെ നാലാം നമ്പർ സ്ഥാനത്തെയാണ് പരാമർശിക്കുന്നത്, 2015 മുതൽ ആ സുപ്രധാന സ്ഥാനത്ത് ആരെയെങ്കിലും കണ്ടെത്താനും സ്ഥിരസ്ഥാനം നൽകാനും ഞങ്ങൾക്ക് നാല് വർഷമുണ്ടായിരുന്നുവെങ്കിലും അത് സാധിച്ചില്ല.  ബാറ്റിംഗ് ഓർഡറിൽ നമ്പർ 4 വളരെ നിർണായക സ്ഥാനമാണ്,  നിങ്ങൾക്ക് 100 പന്തിൽ 80-90 എന്ന നിലയിൽ സ്‌ട്രൈക്ക് ചെയ്യാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കണം, ഒപ്പം 100 സ്‌ട്രൈക്ക് റേറ്റിൽ തന്റെ ഇന്നിംഗ്‌സ് പൂർത്തിയാക്കുകയും വേണം . ഇത് നേടിയെടുത്ത കഴിവാണ്; നിർഭാഗ്യവശാൽ, ഞങ്ങൾ ആർക്കും അങ്ങനെ ഒരു അവസരം നൽകിയില്ല.”

“ഞങ്ങൾക്ക് ഉടനടി ഫലം വേണം, അതിനാൽ രണ്ടോ മൂന്നോ മത്സരങ്ങളിൽ ആരെങ്കിലും പരാജയപ്പെട്ടാൽ, ഞങ്ങൾ അടുത്ത ആളിലേക്ക് നീങ്ങി. എനിക്ക് ഒഴികഴിവുകളൊന്നുമില്ല. 10 താരങ്ങൾ ആ സ്ഥാനത്ത് വന്നെങ്കിലും ആരെയും സ്ഥിരപ്പെടുത്താൻ ഞങ്ങൾക്ക് കഴിയില്ല. ”

മുൻ ടീം മാനേജ്‌മെന്റിന് ഇത് നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമ്മയുടെയും കീഴിലുള്ള നിലവിലെ ഭരണം കൂടുതൽ മികച്ച രീതിയിൽ ഇത് കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീധർ പറഞ്ഞു .