ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. നാളെ നടക്കുന്ന മത്സരത്തിനായി ഇന്ത്യയും പാകിസ്താനും കൊളോമ്പോയിൽ എത്തി.
ഇപ്പോഴിതാ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശർമയെ പരിഹസിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍. എട്ട് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രം തിളങ്ങുന്ന താരമാണ് അഭിഷേക് ശർമയാണെന്നും ഓവർ റേറ്റഡ് ആണെന്നും ആമിർ പറഞ്ഞു.
Read more
അഭിഷേകിന് സാങ്കേതികത്തികവില്ല, അദ്ദേഹം വെറുമൊരു സ്ലോഗറാണ്. ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് അഭിഷേക് എന്നതൊന്നും തനിക്കൊരു പ്രശ്നമല്ലെന്നും ആമിർ വ്യക്തമാക്കി. അഭിഷേകിനെ എളുപ്പത്തില്‍ പുറത്താക്കാാവുമെന്നും ആമിർ പറഞ്ഞു. ഡീപ് കവർ പൊസിഷനിൽ ഫീൽഡറെ നിർത്തി ബോഡിയിലേക്ക് പന്തെറിയുകയോ സ്ലോവർ ബോളുകൾ പരീക്ഷിക്കുകയോ ചെയ്താൽ അഭിഷേക് കുടുങ്ങുമെന്നാണ് ആമിർ പറയുന്നത്.







