IPL 2025: കൊല്‍ക്കത്തയ്ക്ക് അവസാനം ബുദ്ധി വച്ചു, അവനെ നേരത്തെ ഇറക്കിയപ്പോള്‍ തന്നെ അവര്‍ കളി ജയിച്ചു, എന്തൊരു ബാറ്റിങ്ങായിരുന്നു, പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

രാജസ്ഥാനെതിരെ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് ആന്ദ്രേ റസലിന്റെ വെടിക്കെട്ട് ബാറ്റിങ് തന്നെയായിരുന്നു. അഞ്ചാമനായി ഇറങ്ങിയ താരം 25 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടി ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി. കുറഞ്ഞ സ്‌കോറില്‍ മത്സരത്തില്‍ ഒതുങ്ങേണ്ടിയിരുന്ന കെകെആറിനെ അവസാന ഓവറുകളില്‍ 200 കടത്തിയത് റസലും റിങ്കു സിങും ചേര്‍ന്നായിരുന്നു. അതേസമയം മത്സരത്തില്‍ റസലിനെ നേരത്തെ ഇറക്കിയതില്‍ കൊല്‍ക്കത്ത ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

“ഇത്തവണ കെകെആര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പത്ത് ഓവറുകള്‍ പിന്നിട്ടപ്പോള്‍ 80 റണ്‍സ് നേടി മികച്ച നിലയില്‍ എത്തിയിരുന്നു അവര്‍. തുടര്‍ന്ന് പതിമൂന്നാം ഓവറില്‍ തന്നെ ആന്ദ്രേ റസ്സലിനെ ഇറക്കി. പിന്നെ എന്തിനാണ് തനിക്ക് കൂടുതല്‍ പന്തുകള്‍ നല്‍കേണ്ടതെന്ന് റസല്‍ കാണിച്ചുതന്നു. അവനോട്‌ ബാറ്റ് ചെയ്യാനും കൂടുതല്‍ പന്ത് കളിക്കാനും ആവശ്യപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ചോപ്ര പറഞ്ഞു.

Read more

“രാജസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് 55 ബോളുകള്‍ മാത്രമാണ് സീസണില്‍ റസല്‍ കളിച്ചത്. 10 കളി കഴിഞ്ഞിട്ടും 55 ബോള്‍ മാത്രം. അതത്ര മികച്ചതായിരുന്നില്ല. ആന്ദ്രേ അകത്ത്, പന്ത് പുറത്ത്‌ എന്ന് പറയാന്‍ എനിക്ക് അവസരം ലഭിച്ചില്ല. അദ്ദേഹം സിക്‌സറുകള്‍ അടിച്ച് സ്‌കോര്‍ കൂട്ടി. റിങ്കു സിങ്ങും സംഭാവന നല്‍കി, ബാറ്റര്‍ ആന്ദ്രേ റസ്സല്‍ ഒടുവില്‍ ഐപിഎല്ലിലേക്ക് എത്തി, അദ്ദേഹം നല്ല സമയത്താണ് എത്തിയിരിക്കുന്നത്”. ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.