കൊല്‍ക്കത്തയ്‌ക്കെതിരെ നടത്തിയ പ്രകടനത്തില്‍ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 95 റണ്‍സ് എടുത്ത് അവസാന ഓവറുകള്‍ വരെ രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കാന്‍ പരാഗിന് സാധിച്ചിരുന്നു. തുടര്‍ച്ചയായി ആറ് സിക്‌സുകളാണ് ഈ മത്സരത്തില്‍ റിയാന്‍ നേടിയത്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരന്തരം ട്രോളുകള്‍ നേരിട്ട സമയത്ത് താന്‍ ഒരുനാള്‍ നാല് സിക്‌സുകള്‍ തുടര്‍ച്ചയായി അടിക്കുമെന്ന് പരാഗ് പറഞ്ഞത് ഓര്‍ക്കുകയാണ് ആകാശ് ചോപ്ര.
“റിയാന്‍ പരാഗിന് മത്സരത്തില്‍ ഇംപാക്ടുളള ഒരു പ്രകടനം തന്നെ നടത്തണമായിരുന്നു. 10 ഓവര്‍ കഴിയുന്നതിന് മുമ്പ് ടീമിലെ പകുതി പേരും പുറത്തായിരുന്നു. വാനിന്ദു ഹസരംഗയെ ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ ഇറക്കി. എന്നാല്‍ അദ്ദേഹം പെട്ടെന്ന് പുറത്തായി തിരിച്ചുകേറി. സ്‌കോര്‍ ബോര്‍ഡിനെ അദ്ദേഹം ഒട്ടും ശല്യപ്പെടുത്തിയില്ല, രാജസ്ഥാന്‍ കളിയില്‍ വീണ്ടും പിന്നോക്കം പോവുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഒരു ബോളില്‍ ഒരുറണ്‍ എന്ന നിലയില്‍ ഓടുകയായിരുന്നു, തുടര്‍ന്ന് റിയാന്‍ പരാഗിന്റെ കൈകളിലായിരുന്നു എല്ലാം”.
Read more
രണ്ട് വര്‍ഷം മുമ്പ് പരാഗ് ട്വീറ്റ് ചെയ്തിരുന്നു, ആ സീസണില്‍ ഒരു ഓവറില്‍ നാല് സിക്‌സറുകള്‍ അടിക്കുമെന്ന് തന്റെ മനസ്സാക്ഷി പറയുന്നുവെന്ന്. ആരും അത്തരം കാര്യങ്ങള്‍ ട്വീറ്റ് ചെയ്യില്ല, പക്ഷേ അദ്ദേഹം അത് ചെയ്തു. അദ്ദേഹത്തെ മുന്‍പ് വളരെയധികം ട്രോളുകള്‍ക്കിരയാക്കി. അദ്ദേഹം ഒരു കൊച്ചുകുട്ടിയായിരുന്നു, അദ്ദേഹം അത് ചെയ്തു. പരാഗ് അത് പ്രകടിപ്പിക്കുകയായിരിക്കണം. ഇക്കാലത്ത് അദ്ദേഹം അത് ഒരു പുസ്തകത്തില്‍ എഴുതുന്നുണ്ടാകാം,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.