ഐപിഎല്‍ 2025 കിരീടനേട്ടത്തില്‍ ആര്‍സിബി നായകന്‍ രജത് പാട്ടിധാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആര്‍സിബി മാനേജ്‌മെന്റ് ഏല്‍പ്പിച്ച ഉത്തരവാദിത്തം രജത് ഭംഗിയായി നിര്‍വഹിച്ചുവെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. മെഗാ ലേലത്തില്‍ ക്യാപ്റ്റനെ നോക്കാതിരുന്ന ആര്‍സിബി ആ ഉത്തരവാദിത്തം പാട്ടിധാറിനെ ഏല്‍പ്പിക്കുകയായിരുന്നു. അവനില്‍ വലിയ വിശ്വാസമര്‍പ്പിച്ചായിരുന്നു ആര്‍സിബി അങ്ങനെ ചെയ്തത്. ആ തീരുമാനം ഇപ്പോള്‍ ശരിയായെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ഐപിഎലിലെ തങ്ങളുടെ ആദ്യ കിരീടം ആര്‍സിബി നേടിയത്. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ഇന്നിങ്‌സ് 184/7 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആര്‍സിബി മാനേജ്‌മെന്റ് എല്‍പ്പിച്ച ഉത്തരവാദിത്തം നായകന്‍ രജത് പാട്ടിധാര്‍ ഭംഗിയായി നിര്‍വഹിച്ചുവെന്ന് ചോപ്ര പറയുന്നു. എന്നാല്‍ കിരീടനേട്ടത്തിന് ശേഷം വിരാട് കോഹ്‌ലിയുടെ നിഴലിലാണ് പാട്ടിധാറെന്നും ചോപ്ര പറഞ്ഞു.
Read more
‘കിരീടനേട്ടത്തിന് ശേഷം രജത് പാട്ടിധാര്‍ വീണ്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആരും പാട്ടിധാറിനെ കാണിക്കുന്നില്ല. അല്ലെങ്കില്‍ അവനില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. എന്നിരുന്നാലും അവന്‍ എപ്പോഴും ടീമിനൊപ്പമുണ്ട്. സീസണിലുടനീളം പാട്ടിധാര്‍ ശരിയായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വളര്‍ന്നുവരുന്ന താരത്തെ ക്യാപ്റ്റനാക്കിയതിലൂടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു വലിയ നിക്ഷേപമായിരുന്നു ആര്‍സിബി നടത്തിയത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് അവര്‍ക്ക് ഇപ്പോള്‍ തോന്നിക്കാണും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.