ഒരുപാട് പെണ്‍ ക്രിക്കറ്റര്‍മാരുടെ ക്രിക്കറ്റിനോടുള്ള അപ്രോച്ച്, അവരുടെ ജീവിതം എല്ലാം മാറിമറിയാന്‍ പോകുന്നു

ഷെമിന്‍ അബ്ദുള്‍മജീദ്

വിമന്‍സ് T20 ലോകകപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. എന്നത്തേയും പോലെ ഇപ്പോഴും ചോദ്യം ഒന്നു മാത്രം – ഓസ്‌ട്രേലിയയോട് തോല്‍ക്കാന്‍ വേണ്ടി ഫൈനലില്‍ കേറുന്ന ടീം ഏതായിരിക്കും?
വിമന്‍സ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന പ്രൊഫഷനലിസം അത്രയ്ക്കും മുകളിലാണ്.. ഈയൊരു വിമന്‍സ് ക്രിക്കറ്റ് പരിസ്ഥിതിയിലേക്കാണ് ഇന്ത്യ WIPL ഉം ആയി രംഗപ്രവേശനം ചെയ്യുന്നത്. ഒരുപാട് പെണ്‍ ക്രിക്കറ്റര്‍മാരുടെ ക്രിക്കറ്റിനോടുള്ള അപ്രോച്ച്, അവരുടെ ജീവിതം എല്ലാം മാറിമറിയാന്‍ പോകുന്നു.

WPL അനൗണ്‍സ് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ WBBL, വിമന്‍സ് Hundred എന്നീ പ്രധാന ലീഗുകളേക്കാള്‍ brand value WPL കരസ്ഥമാക്കിക്കഴിഞ്ഞു. WBBL ല്‍ ടോപ് കളിക്കാര്‍ നേടുന്ന സാലറിയാണ് WPL ലെ ക്യാപഡ് കളിക്കാരുടെ മിനിമം സാലറി എന്ന് പറയുമ്പോള്‍ തന്നെ WPL സെറ്റ് ചെയ്യാന്‍ പോകുന്ന നിലവാരംഏകദേശം മനസ്സിലാക്കാന്‍ പറ്റും.

കൂടുതല്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് ഒരു സീരിയസ് കരിയര്‍ ആയി തെരഞ്ഞെടുക്കുന്നത് WPL ന്റെ വരവോടു കൂടി കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ ഇത് വരെ അറിയപ്പെടാതെ കിടന്നിരുന്ന ഒരു പാട് മേഖലയിലേക്ക് ഈയൊരു ടൂര്‍ണ്ണമെന്റ് വെളിച്ചം വീശുന്നുണ്ട് ..

ഇന്ത്യന്‍ ഡൊമസ്റ്റിക് കളിക്കാരെക്കുറിച്ചും വിമന്‍ കോച്ചുമാരെക്കുറിച്ചും അധികം ഡാറ്റയും ഇല്ലാതെയാണ് WPL തുടങ്ങുന്നത്. 3 വര്‍ഷങ്ങളാണ് 5 ടീമുകളുമായി WPL നടക്കുക. ഈ 3 വര്‍ഷത്തിനുള്ളില്‍ പുതിയ ഡൊമസ്റ്റിക് കളിക്കാരെയും കോച്ചുകളേയും ലഭിക്കുന്നതോടൊപ്പം WPL ന്റെ വാല്യൂ ഉയരുകയും ചെയ്യും. 3 വര്‍ഷങ്ങള്‍ക്കു ശേഷം 7-8 ടീമുകള്‍ മാറ്റുരയ്ക്കുന്ന തികച്ചും പ്രൊഫഷണലായ ഒരു ലീഗായ WPL മാറുമെന്നാണ് പ്രതീക്ഷ ..

എല്ലാ ക്രിക്കറ്റ് ആരാധകരും ഒരു പോലെ സപ്പോര്‍ട്ട് ചെയ്തിരുന്ന വിമന്‍സ് കളിക്കാരെ ഇനി ചേരിതിരിഞ്ഞ് ആഘോഷിക്കാനുള്ള സമയമാണ്. ഓരോ പ്രധാന വിമന്‍സ് പ്ലേയറും ഓരോ ബ്രാന്‍ഡുകളായി ഉയരുന്ന സമയം. ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ഭാവി പതിയെ മാറാന്‍ തുടങ്ങുകയാണ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍