രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ അതിനിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം രഞ്ജി ഫൈനലിന് തൊട്ടരികെ . കേരളത്തിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റൺസിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്ത്. 2
റൺസിന്റെ നിർണായകമായ ലീഡ് കേരളം നേടിയത് വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു.
നാലാം കളി നിർത്തുമ്പോൾ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എടുത്ത് നിൽക്കുക ആയിരുന്നു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ 28 റൺസ് കൂടി മതിയെന്ന അവസ്ഥ നിൽക്കെ കേരളത്തിന്റെ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ് ആരാധകർ കരുതിയത്. ഇന്നലെ സച്ചിൻ ബേബിയുടെ ക്യാപ്റ്റന്സിയെ പലരും പഴിച്ചെങ്കിൽ ഇന്ന് കാര്യങ്ങൾ സച്ചിൻ ബേബി മാറ്റി മറിക്കുക ആയിരുന്നു.
ഇന്നലത്തെ ബാറ്റിംഗ് ഹീറോ ജയ്‌മീത് പട്ടേലിനെ 79 റൺസ് പുറത്താക്കി ആദിത്യ സർവാതെ കേരളത്തിന് ആത്മവിശ്വാസം നൽകി. തൊട്ടുപിന്നാലെ സിദാർഥ് ദേശായിയെ 30 മടക്കി വീണ്ടും ആദിത്യ സർവാതെ കേരളത്തിന്റെ രക്ഷകനായി. കേരളത്തിന് ലീഡ് നേടാൻ ഒരു വിക്കറ്റും ഗുജറാത്തിന് ലീഡ് 12 റൺസും മാത്രം നിൽക്കെ ഇരുടീമുകളും ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തിറക്കി.
എന്തായാലും ഗുജറാത്തിനെ സംബന്ധിച്ച് കേരളം ഫീൽഡർമാരുടെ അബദ്ധങ്ങൾ ലക്കി റൺസ് ആയി കിട്ടിയപ്പോൾ കേരളം ലീഡ് കൈവിടുമോ എന്ന് ഭയന്നു. എന്നാൽ ഗുജറാത്തിനെ അതുവരെ രക്ഷിച്ച ഭാഗ്യം കേരളത്തിന് ഗുണമായി. 2 റൺസ് മാത്രം മതിയായിരിക്കെ ഗുജറാത്തിന്റെ അർസന്റെ ഒരു എഡ്ജ് ഷോർട് ലെഗിൽ നിന്ന സൽമാൻ നിസാറിൻറെ ഹെൽമറ്റിലിടിച്ച് സ്ലിപ്പിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈയിൽ എത്തിയതോടെ കേരളം ഫൈനലിന് തൊട്ടരികെ എത്തിയത്.