ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഇന്നലെ നടന്ന മത്സരത്തിൽ 60 പന്തിൽ 6 ഫോറും 4 സിക്‌സും അടക്കം 74 റൺസ് നേടി. ഇത്രയും പന്തുകൾ ഉപയോഗിച്ച് കളിച്ചത്തിൽ ആരാധകരോഷവുമുണ്ട്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്.
ചെന്നൈ മുന്നോട്ടുവെച്ച 159 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 പന്തുകൾ ബാക്കിനിൽക്കെ ഗില്ലും സംഘവും മറികടന്നു. 46 പന്തിൽ ഏഴ് സിക്‌സറും നാല് ഫോറുകളും അടക്കം 87 റൺസ് നേടിയ സായ് സുദർശൻ മിന്നും പ്രകടനം നടത്തി. ശുഭ്മാൻ ഗിൽ 33 റൺസും ജോ ബട്ട്ലർ 39 റൺസും നേടി.
Read more
ദുബെ (22 ), ജാമി വർട്ടൺ (18 ), കാർത്തിക് ശർമ(15 ), സഞ്ജു സാംസൺ (11 ) എന്നിവരും ചെറിയ സംഭാവന നൽകി. നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി.







