'വിരാടിന് അതിനു കഴിയും', പിന്തുണ അറിയിച്ച് സൂപ്പര്‍ സ്പിന്നര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കിരീടം ചൂടിക്കാന്‍ വിരാട് കോഹ്ലിക്ക് കഴിയുമെന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. ടൂര്‍ണമെന്റ് പുനരാരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

സീസണിന് ആര്‍സിബി ഉശിരന്‍ തുടക്കമാണിട്ടത്. ആദ്യ കിരീടം നേടാന്‍ വലിയ അവസരമുണ്ട്. ആര്‍സിബിയെ കന്നിക്കിരീടത്തില്‍ എത്തിക്കാന്‍ വിരാടിന് തീര്‍ച്ചയായും സാധിക്കും-ചഹാല്‍ പറഞ്ഞു.

പത്ത് പോയിന്റ് ഇതിനകം ഉറപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷം. വിജയം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡിനിടെ ഐപിഎല്‍ നിര്‍ത്തിവച്ചപ്പോള്‍ സ്വന്തം സ്ഥലങ്ങളിലെത്താന്‍ ബിസിസിഐ എല്ലാ കളിക്കാരെയും നല്ല രീതിയില്‍ സഹായിച്ചെന്നും ചഹാല്‍ പറഞ്ഞു.