കടുവകളുടെ പല്ലു പറിച്ച് മിതാലിയും കൂട്ടരും, ഇന്ത്യയുടെ സെമി സാദ്ധ്യതകള്‍ ഇനി ഇങ്ങനെ

മുഹമ്മദ് അലി ഷിഹാബ്

ഇന്ത്യ ബംഗ്‌ളാദേശിനെതിരെ വിജയിച്ചതോടെ ആകെ ആറ് പോയിന്റായിരിക്കുകയാണ്. ആറ് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റോടെ നെറ്റ് റണ്‍റേറ്റ് ആനുകൂല്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണിപ്പോള്‍.. ടൂര്‍ണമെന്റില്‍ നിലവില്‍ ഓസീസ് മാത്രമാണ് സെമിയില്‍ കയറിയ ഏക ടീം. ഇനി ബാക്കിയുള്ള മത്സരങ്ങള്‍ ആറ്, രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ളത് ഇംഗ്‌ളണ്ടിനും പാക്കിസ്ഥാനും സൗത്താഫ്രിക്കക്കും ബംഗ്‌ളാദേശിനും മാത്രം..

നാല് പോയിന്റുള്ള ഇംഗ്‌ളണ്ട് അടുത്ത രണ്ട് മത്സരങ്ങള്‍ കളിക്കുന്നത് പാക്കിസ്ഥാനുമായും ബംഗ്‌ളാദേശുമായും, ഒരട്ടിമറിക്ക് സാധ്യതയില്ലാത്തതിനാല്‍ ഇംഗ്‌ളണ്ടിന് ഗ്രൂപ്പ് റൗണ്ട് കഴിയുമ്പോള്‍ 8 പോയിന്റാകും.. മറ്റന്നാള്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൗത്താഫ്രിക്കയുമായി പരാജയപ്പെട്ടാല്‍ ഇന്ത്യ ഏകദേശം സെമിയിലേക്ക് യോഗ്യത നേടും. അഥവാ സൗത്താഫ്രിക്ക പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് വിജയം നിര്‍ബന്ധമാകും.. ഇന്ത്യയുടെ അവസാന മത്സരം സൗത്താഫ്രിക്കയുമായിട്ടാണ്..

ന്യൂസിലാണ്ട് ഈയൊരു അവസരത്തില്‍ ടേബിളില്‍ ഇന്ത്യക്ക് വലിയ ഒരു ത്രെറ്റ് ആകാനുള്ള സാധ്യത വളരെ കുറവാണ്, കാരണം 2 ടീമും തമ്മിലുള്ള നെറ്റ് റണ്‍റേറ്റ് വളരെയധികം വ്യത്യാസത്തിലാണ് കിടക്കുന്നത് (INDIA = +0.768 and NZ = -0.229). ഇംഗ്‌ളണ്ട് ഏതെങ്കിലും ടീമിനോട് അട്ടിമറിക്കപ്പെട്ടാലും ഇന്ത്യ സെമിയില്‍ കയറും.. എന്തായാലും 3 മത്സരങ്ങള്‍ പരാജയപ്പെട്ട 4 ടീമുകളുണ്ടായിട്ടും ടേബിളില്‍ മുന്‍തൂക്കം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ച് വലിയ കാര്യമാണ്, 3 ബിഗ് മാര്‍ജിന്‍ വിജയങ്ങളാണ് ഇന്ത്യക്ക് ഈയൊരു ലെവലില്‍ നെറ്റ് റണ്‍റേറ്റ് എത്തിച്ചത്..

സൗത്താഫ്രിക്ക ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിനോടും അത്യാവശ്യമൊരു മാര്‍ജിനില്‍ പരാജയപ്പെട്ട് നെറ്റ് റണ്‍റേറ്റ് ഇംഗ്‌ളണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും താഴെ വന്ന് പുറത്താകാനുള്ള സാധ്യതയും നീട്ടി വെക്കുന്നുണ്ട് നമുക്ക് മുന്നില്‍ ഇപ്പോഴത്തെ ടേബിള്‍. കാത്തിരിക്കാം ബാക്കി മത്സരങ്ങള്‍ക്കായി..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7