ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ 18 മാസം കഠിനാദ്ധ്വാനം ചെയ്തു; വിജയിച്ചില്ല, പക്ഷേ കൈവന്നത് മറ്റൊരു ചരിത്രനേട്ടം

ഇന്ത്യയുടെ സീനിയര്‍ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റാന്‍ ആ കൗമാരക്കാരന്‍ സ്വയം തയ്യാറാകാന്‍ സമയം നിശ്്ചയിച്ചത് ഒന്നര വര്‍ഷമായിരുന്നു. എന്നാല്‍ ഈ കാലയളവ് കഴിഞ്ഞു വന്നപ്പോള്‍ കിട്ടിയത് ചരിത്ര നേട്ടവും. ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 നായകന്‍ യാഷ് ധുള്ളിന്റേതാണ് കഥ. ലോകകപ്പ് കഴിഞ്ഞ് ഇന്നാണ് ധുള്ളും സംഘവും ഇന്ത്യയില്‍ മടങ്ങിയെത്തിയതേയുള്ളൂ.

ഇന്ത്യന്‍ സീനിയര്‍ ടീമെന്ന ലക്ഷ്യം നേടാന്‍ 18 മാസമെന്ന ഒരു കാലയളവ് സ്വയം സൃഷ്ടിച്ചാണ് മുമ്പോട്ട് പോയത്. ഈ ലക്ഷ്യം നേടാന്‍ നന്നായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ധുള്ളിനെ തേടി വന്നത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടമാണ്. അണ്ടര്‍ 19 ലോകകപ്പ് നേടുന്ന ഡല്‍ഹിയില്‍ നിന്നുള്ള മൂന്നാമത്തെ നായകനാണ് ധുള്‍.

വിരാട് കോഹ്ലിയും ഉന്മുക്ത് ചന്ദുമാണ് മറ്റു രണ്ടുപേര്‍. അതിന് ശേഷം ഇവരുടെ കരിയറില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ച തന്നെയാണ് യാഷില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലിയുടെയും ഉന്മുക്ത് ചന്ദിന്റെയുമൊക്കെ കഥകളാണ് യാഷ് ധുള്ളിനും മുന്നില്‍ ഉണ്ടായിരുന്ന പ്രചോദനം.

14 വര്‍ഷം മുമ്പ് ലോകകപ്പ് നേടുന്നതിന് മുമ്പ് വിരാട് കോഹ്ലി ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റ് കളിച്ചിരുന്നു. എന്നാല്‍ ധുള്‍ ലോകകപ്പ് നേടിയത് റെഡ്‌ബോള്‍ ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല. എന്നാല്‍ രഞ്ജി കളിക്കാനുള്ള ഡല്‍ഹി ടീമിലേക്ക് യാഷ് ധുള്ളിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്താണ് താരത്തിന് ഗുണമായത്.