ധനബില്‍ പരാജയപ്പെട്ടു ; യു എസ് സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്

ധനബില്‍ പാസാക്കുന്നതില്‍ യു എസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതോടെ യു എസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. ഇന്നു ഇന്ത്യന്‍ സമയം രാവിലെ നടന്ന സെനറ്റര്‍മാരുടെ യോഗത്തിലായിരുന്നു ധനബില്‍ പരാജയപ്പെട്ടത്.

ബില്‍ കുടിയേറ്റക്കാരായ ‘ഡ്രീമേഴ്‌സ്’ എന്നറിയപ്പെടുന്ന യുവാക്കളുടെ പ്രശ്‌നങ്ങളെ പരിഗണിക്കാതെയാണ് അവതരിപ്പിച്ചത്. സെപ്തംബറില്‍ ഒബാമ കുടിയേറ്റക്കാരായ യുവാക്കള്‍ക്കു വേണ്ടി അവതരിപ്പിച്ച പദ്ധതി റദ്ദാക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു. യുവാക്കളും, രേഖാമൂലമുള്ള കുടിയേറ്റക്കാര്‍ക്കും നിയമപരമായി ആനുകൂല്യം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്.

കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ഡെമോക്രാറ്റുകള്‍ മാത്രമാണെന്നു ബില്‍ പരാജയപ്പെട്ട ശേഷം ഡെമോക്രാറ്റ് സെനറ്റുമാര്‍ അഭിപ്രായപ്പെട്ടു.

ബില്‍ പാസാക്കുന്നതിനു കേവലം 60 വോട്ടുകളാണു വേണ്ടിയിരുന്നത്. പക്ഷേ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു ആവശ്യമായ വോട്ട് ലഭിച്ചില്ല.