ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ പുതിയ യുഎഇ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ പുതിയ യുഎഇ പ്രസിഡന്റ്

യുഎഇയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ഷെയ്ഖ് ഖലീഫ ബിന്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് യു.എ.ഇ സുപ്രീം കൗണ്‍സിലാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. ഖലീഫ ബിന്‍ സയിദിന്റെ സഹോദരനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍.

2005 മുതല്‍ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു പുതിയ പ്രസിഡന്റ്. 61കാരനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും 17-ാമത് അബൂദാബി ഭരണാധികാരിയുമാണ്. ഖലീഫ ബിന്‍ സയിദ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജീവമല്ലാതിരുന്ന സമയത്ത് ഇദ്ദേഹമാണ് പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇല്‍ മക്തൂമൂം പുതിയ പ്രസിഡന്റിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.