യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നു

ഈ മാസം പകുതിയോടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനൊരുങ്ങി യുഎഇ. യുഎഇയിലെ ജനസംഖ്യയില്‍ ഭൂരിഭാഗം പേരും വാക്സീനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച സാഹചര്യത്തിലും കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലുമായി കൂടുതല്‍ ഇളവ് അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ഷോപ്പിങ് മാള്‍, ടൂറിസം കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മസ്ജിദുകളില്‍ 2 മീറ്റര്‍ അകലം പാലിച്ചിരുന്നത് ഒരു മീറ്ററാക്കി കുറക്കും.

വിവാഹം, മരണം, മറ്റു സാമൂഹിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ അതത് എമിറേറ്റുകളായിരിക്കും അന്തിമ തീരുമാനമെടുക്കുക.