സര്‍വീസ് പുനരാരംഭിക്കാന്‍ ഇത്തിഹാദ്; കേരളത്തിലേക്കും പറക്കും

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 58 നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇത്തിഹാദ് തയ്യാറെടുക്കുന്നത്.

കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങിലേക്കും സര്‍വീസുണ്ട്. ഇതിനു പുറമേ ഡല്‍ഹി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്താനുദ്ദേശിക്കുന്ന മറ്റു സെക്ടറുകള്‍.

Connecting flights - Are Emirates and Etihad about to merge ...

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Will Etihad Airways

ഇന്ത്യയിലെ സെക്ടറുകളിലേക്ക് ഓഗസ്റ്റില്‍ സര്‍വീസ് തുടങ്ങുമെന്നാണ് സൂചന. അടുത്ത ആഴ്ചയില്‍ യൂറോപ്യന്‍ സെക്ടറുകളിലേക്ക് സര്‍വീസ് നടത്താനാണ് ഇത്തിഹാദ് ആലോചിക്കുന്നത്.