കുവൈറ്റില്‍ നിന്നുള്ള ഒ.ഐ.സി.സി ചാര്‍ട്ടേഡ് വിമാനം വെള്ളിയാഴ്ച

കുവൈറ്റില്‍ നിന്നുള്ള ഒ.ഐ.സി.സി ചാര്‍ട്ടേഡ് വിമാനം അടുത്ത വെള്ളിയാഴ്ച പുറപ്പെടും. കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്കാണ് സര്‍വീസ്.

ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി ബദൂര്‍ ട്രാവല്‍സുമായി സഹകരിച്ച് ഏര്‍പ്പെടുത്തുന്ന ആദ്യ ചാര്‍ട്ടര്‍ സര്‍വ്വീസാണിത്. ജസീറ എയര്‍വേസ് വിമാനമാണ് ചാര്‍ട്ടര്‍ ചെയ്തതെന്ന് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അറിയിച്ചു.

രോഗികളും ഉപരിപഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളും ഗര്‍ഭിണികളും പ്രായമായവരും വിസ കാലാവധി കഴിഞ്ഞവരും ഉള്‍പ്പെടെ 166 യാത്രക്കാരാവും വിമാനത്തില്‍ ഉണ്ടാവുക.