സൗദി- ബഹ്‌റിന്‍ പാത തുറക്കുന്നു; നിയന്ത്രണങ്ങള്‍ ഉണ്ടാകും

ബഹ്‌റിനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ഈ മാസം 27-നു തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 7-നാണ് കോസ് വേ അടച്ചത്. തുറന്നാലും കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

കോസ് വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സൗദി ഭാഗത്തെ പഴയ ഗേറ്റുകള്‍ നീക്കി പുതിയതു സ്ഥാപിച്ചു. ഫീസ് ഈടാക്കാന്‍ ഇരുഭാഗത്തെയും ഗേറ്റുകളില്‍ ഇലക്ട്രോണിക് സംവിധാനമൊരുക്കി. ഇതുമൂലം സമയനഷ്ടമില്ലാതെ വാഹനങ്ങള്‍ക്കു കടന്നു പോകാനാകും.

കോസ് വേയിലൂടെ പ്രതിദിനം 75,000 പേര്‍ യാത്ര ചെയ്യുന്നതായാണു കണക്ക്. വര്‍ഷത്തില്‍ 1.1 കോടി വിനോദസഞ്ചാരികള്‍ പാലം വഴി ബഹ്‌റിനില്‍ എത്തുന്നു. ഇതില്‍ 90 ലക്ഷം പേരും സൗദി സ്വദേശികളാണ്.