സൗദിയില്‍ 3927 പുതിയ കോവിഡ് രോഗികള്‍; 37 മരണം

സൗദിയില്‍ പുതുതായി 3927 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 17,8504 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 12,2128 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1657 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച് 37 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1511 ആയി ഉയര്‍ന്നു. 54,873 രോഗികളാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 2283 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

സൗദിയില്‍ ആകെ 1500516 പരിശോധനകളാണ് പൂര്‍ത്തീകരിച്ചത്. 195 പ്രദേശങ്ങളിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഹുഫൂഫിലാണ് (535).