ലോകത്തിലെ ഏറ്റവും വലിയ മെട്രോയുടെ 65 ശതമാനം പൂര്‍ത്തിയായി, സൗദിയുടെ ഗതാഗതക്കുരുക്കിന് പരിഹരമാകുമെന്നു പ്രതീക്ഷ

ലോകത്തിലെ ഏറ്റവും വലിയ മെട്രോയുടെ 65 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യവുമായി ജോലികള്‍ നടന്നുവരികയാണ്. സൗദിയിലെ റിയാദിലാണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പദ്ധതി യഥാര്‍ത്ഥ്യമായി മാറുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹരമാകുമെന്നു പ്രതീക്ഷിക്കുന്നത്.

റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്. പല ഭാഗങ്ങളിലും സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

176 കിലോ മീറ്റര്‍ ദൂരമാണ് മെട്രോ പിന്നിടുക. ഇതിനു ആറു ലൈനുണ്ടാകും. മൊത്തം 87 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 585 മെട്രോ ബോഗികള്‍ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കും. സൗദിയുടെ ഗതാഗതക്കുരുക്കിന് മെട്രോ പരിഹരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.