സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 20 ചാര്‍ട്ടേഡ് വിമാനം

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 29 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇരുപതും കേരളത്തിലേക്ക്. റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് നാല് വീതവും ജിദ്ദയില്‍നിന്ന് മൂന്ന് വിമാനങ്ങളുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറിലേക്ക് സര്‍വീസ് നടത്തുക. തമിഴ്‌നാട് (3), ഡല്‍ഹി, മഹാരാഷ്ട്ര (2 വീതം), കര്‍ണാടക, തെലങ്കാന (1 വീതം) എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇതര സര്‍വീസുകള്‍.

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. നാട്ടിലേക്കു പോകാനായി സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ 1,20,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. വന്ദേഭാരത് മിഷന്റെ 55 വിമാനങ്ങളിലും 71 ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി ഇതോടകം 24,000 ഇന്ത്യക്കാര്‍ നാട്ടിലെത്തി.

കുവൈറ്റ് കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനം 4, 5, 6 തീയതികളിലായി കേരളത്തിലേക്കു പറക്കും. നാലിന് കോഴിക്കോട്ടേക്കും അഞ്ചിന് കണ്ണൂരിലേക്കും ആറിന് കൊച്ചിയിലേക്കുമാണ് സര്‍വീസ്.