ദുബായിൽ ദുരിത ജീവിതം, താമസം കാറിനുള്ളിൽ വരെ ; പ്രിയയുടെ പ്രതിസന്ധികൾ തീരുന്നു. സഹായവുമായി കോണ്‍സുലേറ്റ്

കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് ഇന്ത്യൻ പ്രവാസിയായ പ്രിയ ഇന്ദ്രു മണി ദുബായിൽ ജീവിച്ചത്. താമസ്ഥലത്തിന് വാടക കൊടുക്കാനാകതെ വന്നതോടെ കഴിഞ്ഞ നാലുവർഷമായി താമസിക്കാൻ പോലും ഇടമില്ലാതെ അലയേണ്ടി വന്നു. പ്രിയയുടെ ദുരിത ജീവിതത്തിൽ പ്രതീക്ഷയുടെ കൈത്താങ്ങാവുകയാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം.

2017ൽ അമ്മയ്ക്ക് പക്ഷാഘാതം വന്നു തളർവാതത്തിലായതോടെയാണ് പ്രിയ ഇന്ദ്രു മണിയുടെ പ്രയാസങ്ങൾ ആരംഭിച്ചത്.പ്രൈമറി കെയർ മേഖലയിൽ നടത്തിയിരുന്ന ബിസിനസ് വെല്ലുവിളികളെ അഭിമുഖീകരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. തമസസ്ഥലത്തിന് വാടക നൽകാൻ കഴിയാതെ വന്നതോടെ പ്രിയ ഇന്ദ്രു മണിയെയും അവരുടെ അമ്മയെയും വില്ലയുടെ ഉടമ പുറത്താക്കുകയും ചെയ്തു. ,ഹോട്ടലിലും, കാറിലും വരെ താമസിക്കാൻ അവർ നിർബന്ധിതയായി.ഇതോടെ സഹായം അഭ്യർഥിച്ച് കോൺസുലേറ്റിനെ ബന്ധപ്പെടുകയായിരുന്നു.

കുടിശ്ശികയുടെ വലിയൊരു ശതമാനം വീട്ടുടമ എഴുതിത്തള്ളി. ബിസിനസുകാരായ ജസ്ബിർ ബസ്സി വാടകയ്‌ക്ക് 50,000 ദിർഹവും ദേവാ കുടിശ്ശികയടക്കാൻ ഏകദേശം 30,000 ദിർഹവും സംഭാവന ചെയ്തതോടെ. പ്രശ്നങ്ങൾക്ക് പരിഹാരമായി.

പ്രശ്നപരിഹാരത്തിന് പിന്തുണ നൽകിയ വിനയ് ചൗധരി, അനീഷ് വിജയൻ, ജസ്ബിർ ബസ്സി എന്നിവരെ കോൺസുലേറ്റ് അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ തന്നെ സഹായിച്ചവരോട് പ്രിയ ഇന്ദ്രുമണി നന്ദി അറിയിച്ചു. ഒരു പുതുജീവിതം തുടങ്ങുന്നതിലുള്ള സന്തോഷവും പങ്കുവച്ചു.