യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ഇന്ധനവില കുറഞ്ഞു. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ. സൂപ്പർ98 പെട്രോളിന് 60 പിൽസ് കുറഞ്ഞ് നാലു ദിർഹം മൂന്ന് ഫിൽസ് ആയിരിക്കും പുതിയ വില. നിലവിൽ ഇത് 4.63 ആണ്.

സ്പെഷ്യൽ95 പെട്രോളിന് വില 3.92 ദിർഹം ആവും. നിലവിൽ ഇത് 4 .52 ദിർഹം ആണ്. ഇ പ്ലസ് 3.84 ദിർഹം ആയി കുറയും. നിലവിൽ ഇത് 4 .44 ദിർഹം ആണ്. ഡീസൽ നിരക്കും കുറയും. ലിറ്ററിന് 4.16 ആയിരിക്കും പുതിയ നിരക്ക്. നിലവിൽ 4.76 ആണ്.